ഖത്തറിന് പിന്തുണ; വാണിമേലില്‍ ഫ്‌ളസ്‌ക് ബോര്‍ഡുകള്‍ ഉയരുന്നു

By | Tuesday June 27th, 2017

SHARE NEWS

വാണിമേല്‍: ഖത്തറിനെ പിന്തുണച്ച് വാണിമേല്‍ വെള്ളിയോട് ഭാഗത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നു. ഖത്തറിനെതിരെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തറിന് പിന്തുണയുമായി പ്രവാസികള്‍ രംഗത്ത് വന്നത്. ഖത്തറിലെ ഭരണാധികാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.

വെള്ളിയോട് ഭാഗത്ത് നിന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് വന്‍തുക മുടക്കി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ‘ഖത്തര്‍ പ്രവാസികള്‍ വെള്ളിയോട്’ എന്ന പേരിലാണ് വെള്ളിയോട് പള്ളിക്ക് സമീപം വന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.

ഖത്തറിന് പിന്തുണയുമായി ടീഷര്‍ട്ട് ധരിച്ച ഖത്തറിലുള്ള വിജിലിക്കല്‍ ജില്ലാ ടീമിന്റെ ഫോട്ടോ ഖത്തറിലെ വിവിധ മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. വിജിലിക്കല്‍ ജില്ലാ ടീമില്‍ 27 വാണിമേല്‍ക്കാരാണുള്ളത്. ഈ പത്രക്കട്ടിങ്ങുകള്‍ അടങ്ങുന്ന ഫോട്ടോകള്‍ നവമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read