ഊട്ടു പുരയില്‍ അനുവിനായി ഭക്ഷണം വിളമ്പുന്നു

By | Thursday August 4th, 2016

SHARE NEWS

c87324ef037cfbabf58bc2b6deb595e7കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്നും വടകരയ്ക്ക് പോകുമ്പോള്‍ നരിക്കൂട്ടും ചാല്‍ എന്ന ഒരു സ്ഥലമുണ്ട് അവിടെ സംസ്ഥാന പാതയ്ക്കരികില്‍ ഊട്ടുപുര എന്ന ഭക്ഷണശാലകാണാം.രുചികരമായ നാടന്‍ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക.എന്നാല്‍ അഗസ്റ്റ് 6 ശനിയാഴ്ച്ച ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ജന്മസുകൃതത്തിന്‍റെ ഇരട്ടി സ്വാദാ ആണ്.മറ്റൊന്നുമല്ല ഈ ദിവസത്തെ വരുമാനവും കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനു സുഭാഷിന്‍റെ ചികിത്സാ സഹായ നിധിയിലേക്ക് നല്‍കുകയാണ് നരികൂട്ടും ചാല്‍ ഊട്ടുപുര ഹോട്ടല്‍.സന്നദ്ധ സേവന പ്രവര്‍ത്തകര്‍കനും നരികൂട്ടും ചാല്‍ യുവധാര വായനശാലയുടെ സെക്രട്ടറി കൂടിയായ വെപ്പറെമ്മല്‍ ഷാജിയും പത്നി രജിലയും മാതാപിതാക്കളായ വെപ്പറെമ്മല്‍ മന്ദന്‍,ലീല എന്നിവരുമാണ് ഈ ഉദ്യമത്തിന് പിന്നില്‍.ഹോട്ടലിലെ ഒരു ദിവസത്തെ വരുമാനം നല്‍കുന്നതിനു പുറമേ അന്നേ ദിവസം ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സുമനസ്സൂകള്‍ക്ക് വേണ്ടി ധനസമാഹാരണ പെട്ടി സ്ഥാപിച്ച് സാമ്പത്തിക സാമാഹരണം നടത്താനൊരുങ്ങുകയാണ് ഷാജിയുടെ സുഹൃദ് സംഘത്തില്‍ പെട്ട നരികുട്ടും ചാലിലെ ഒരു പറ്റം ചെറുപ്പക്കാര്‍.ആഗസ്റ്റ്‌ 6 ശനിയാഴ്ച്ച ഈ വഴിയെങ്ങാനും പോവുകയാണെങ്കില്‍ ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ച് വിശപ്പകറ്റാം .ഒപ്പം അനു സുഭാഷിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകു നല്‍കാം…

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read