വാതക പൈപ്പ് ലൈന്‍; നഷ്ടമാകുന്നത് നാടിന്റെ പച്ചപ്പ്

By | Thursday April 27th, 2017

SHARE NEWS

നാദാപുരം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഷ്ടമാകുന്നത് നാടിന്റെ പച്ചപ്പ്.  ഫലവൃഷങ്ങളുടെയും മരങ്ങളുമാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ മുറിച്ച് മാറ്റുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം പുറമേരി പഞ്ചായത്തിലെ എളയടം പരദേവതാ ക്ഷേത്രത്തിന് താഴെ നിന്ന് തുടങ്ങി നെല്‍വയലിലും, കുനി പ്രദേശങ്ങളിലുമാണ് സര്‍വേ നടന്നത്. ചെറിയ അളവില്‍ വിവിധ കര്‍ഷകരുടേതായിരുന്നു ഭൂമി. ഭൂമിയുടെ യഥാര്‍ഥ ഉടമകളുടെ പേര് കിട്ടാനുള്ള താമസമൊഴിച്ചാല്‍ കണക്കെടുപ്പിന് പ്രയാസമൊന്നുമുണ്ടായില്ല. നാദാപുരം മേഖലയിലെ ചില പ്രദേശങ്ങളില്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട്, കക്കംവെള്ളി പുറമേരി പഞ്ചായത്തിലെ വിലാതപുരം, പുറമേരി, തൂണേരി പഞ്ചായത്തിലെ വെള്ളൂര്‍, ചാലപ്പുറം, തൂണേരി, മുടവന്തേരി, ഉമ്മത്തൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ജില്ലയിലെ സ?ര്‍?വേ പൂര്‍ണ്ണമാകും. 20 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.  നെല്ല്, വാഴ, കമുങ്ങ്, തെങ്ങ്, തേക്ക്, പ്ലാവ്് ഉള്‍പ്പെടെ വിവിധ കൃഷികളാണ് നഷ്ടമാകുക. എല്ലാം കൃഷിക്കും നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുറിക്കേണ്ട മരമുള്‍പ്പെടെയുള്ളവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പുറമേ അവ ഉടമയ്ക്ക് തന്നെ നല്‍കുകയും ചെയ്യും. തെങ്ങൊന്നിന് എട്ടായിരം മുതല്‍ 12000 രൂപവരെ നല്‍കുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. 79 കിലോ മീറ്റര്‍ ദൂരമാണ് കോഴിക്കോട് ജില്ലയില്‍ ഏറ്റെടുക്കുന്നത്. സര്‍വേ ഇന്നും തുടരും. ചൊവ്വാഴ്ച രാവിലെയാണ് ഗെയിന്‍ ഗ്രൂപ്പ് ചീഫ് മാനേജര്‍ എം വിജുവിന്റെ നേതൃത്വത്തില്‍ ഗെയില്‍ അധികൃതരും, റവന്യൂ ജീവനക്കാരുമടങ്ങുന്ന എട്ടംഗ സംഘസര്‍വേ നടത്താനെത്തിയത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read