ഫേസ്ബുക്ക്‌ പ്രണയം ;യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങളെടുക്കുകയും ചെയ്തെന്ന്‍ പരാതി

By | Friday January 27th, 2017

SHARE NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ്   ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നു യുവതി പോലിസില്‍ പരാതി നല്‍കി. തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് നിരവധി തവണ നേരില്‍ കാണുകയും പ്രതിക്ക് ലക്ഷക്കണക്കിനു രൂപ നല്‍കിയതായും യുവതി പോലിസിനോടു പറഞ്ഞു. തന്നെ ശാരീരികമായും സാമ്ബത്തികമായും ഇയാള്‍ ചൂഷണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടൊണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.
2015 സപ്തംബര്‍ മുതല്‍ 2016 മെയ് വരെയാണ് ഫേസ്ബുക്കിലൂടെ ഇയാളുമായി ബന്ധം പുലര്‍ത്തിയതെന്ന് യുവതി പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശിനെത്തിയപ്പോഴെല്ലാം തന്നെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചെന്നും ഇതു വീഡിയോയായി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. കൂടാതെ തന്റെ നഗ്നചിത്രങ്ങളും പ്രതിയുടെ പക്കലുണ്ടെന്ന് യുവതി അറിയിച്ചു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ്   ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നു യുവതി പോലിസില്‍ പരാതി നല്‍കി. തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് നിരവധി തവണ നേരില്‍ കാണുകയും പ്രതിക്ക് ലക്ഷക്കണക്കിനു രൂപ നല്‍കിയതായും യുവതി പോലിസിനോടു പറഞ്ഞു. തന്നെ ശാരീരികമായും സാമ്ബത്തികമായും ഇയാള്‍ ചൂഷണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടൊണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.
തന്റെ കുടുംബത്തിന്റെ അനുമതിയോടെ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്നും ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉറപ്പു നല്‍കിയാണ് ഇയാള്‍ യുവതിയെ ചൂഷണം ചെയ്തിരുന്നതെന്ന് പോലിസ് അറിയിച്ചു. ഇന്ത്യയില്‍ താമസസൗകര്യമൊരുക്കുന്നതിനായി 3.2 ലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്ന് വാങ്ങിയത്. കൂടാതെ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 30,000 രൂപയും ഇയാള്‍ വാങ്ങി. ഇതിനു ശേഷം അടുത്ത വരവില്‍ പ്രതി 2.4 ലക്ഷം രൂപ വാങ്ങിയെന്നും രണ്ടു സ്വര്‍ണമോതിരങ്ങളും കൈക്കലാക്കിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പൗരത്വം നേടാന്‍ സഹായിക്കാമെന്നും തന്റെ മുന്‍ വിവാഹത്തിലുണ്ടായ കുട്ടിയെ ഏറ്റെടുക്കാമെന്നും ഇയാള്‍ പറഞ്ഞതായും യുവതി വ്യക്തമാക്കി. ബലാല്‍സംഗം, വഞ്ചന, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് പോലിസ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read