നാദാപുരം ന്യൂസ് തുണയായി ; കളഞ്ഞ് പോയ സ്വര്‍ണ്ണം തിരിച്ചു നല്‍കി മാതൃകയായി വളയം സ്വദേശി

By | Saturday August 11th, 2018

SHARE NEWS

 

നാദാപുരം : കളഞ്ഞ് പോയ സ്വര്‍ണ്ണ ബ്രൈസ്ലൈറ്റ്  തിരിച്ചു നല്‍കി വളയം സ്വദേശി റോഷിബ് മാതൃകയായി. കഴിഞ്ഞ ദിവസം നീതി സ്റ്റോറിന് മുന്നില്‍ വെച്ചാണ് ബ്രൈസ്ലൈറ്റ് വീണ് കിട്ടിയത്.
റിയാന്‍ കിഡ്‌സ് ജ്വല്ലറി ജീവനക്കാരനാണ് റോഷിബ്. തുടര്‍ന്ന് സ്വര്‍ണ്ണം വളയം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതറീഞ്ഞ് സ്വര്‍ണ്ണത്തിന്‍െ ഉടമയായ വെള്ളിയോട് റഫീഖ് തെളിവ് സഹിതം സ്റ്റേഷനിലെത്തി സ്വര്‍ണ്ണം  തിരിച്ചെടുക്കുകയായിരുന്നു. നാദാപുരം ന്യൂസിന്റെ ഇടപെടല്‍ കൊണ്ടാണ് ഉടമസ്ഥനെ കണ്ടെത്താനായതെന്ന് റഫീഖ് പറഞ്ഞു.

 

വളയത്ത് ഒരു സ്വർണാഭരണം കളഞ്ഞ് കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം എത്തിയാൽ ആഭരണം തിരികെ ലഭിക്കും.

വളയത്തെ റിയാൽ കിഡ്സ് ഗോൾഡ്‌ ഷോറൂം ഉടമ റോഷി ബിനാണ് സ്വർണആഭരണം കളഞ്ഞ് കിട്ടിയതെന്ന് നാദാപുരം ന്യൂസിനെ അറിയിച്ചു.

9744600089 എന്ന നമ്പറിൽ റോഷിബിനെ വിളിക്കാം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read