പ്രവാസികള്‍ സൂക്ഷിക്കുക; ഇതൊരു മുന്നറിയിപ്പ്

By | Friday April 29th, 2016

SHARE NEWS

smartphone_ലണ്ടന്‍ :  പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും മിസ്ഡ് കോള്‍ വരുന്നതായി ശ്രദ്ദയില്‍പ്പെട്ടാല്‍ ഒരിക്കലും തിരിച്ചു വിളിക്കരുത്. കാരണം തിരിച്ചു വിളിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ട്ടമാകുന്നത് അടുത്ത നമ്പരിലേക്ക് നിങ്ങള്‍ എപ്പോള്‍ വിളിക്കുന്നുവോ ആ സമയം വരെയുള്ള പൈസ മിസ്ഡ് കോള്‍ വന്ന നമ്പരിലേക്ക് വിളിച്ചു സംസാരിച്ചതായി കാണിച്ച് നിങ്ങള്‍ക്ക് നഷ്ട്ടമാകും. കോള്‍ കണ്ട് തിരിച്ചു വിളിച്ച് സംസാരിച്ചാലും  ഇല്ലെങ്കിലും നിങ്ങള്‍ക്ക് പൈസ നഷ്ട്ടപ്പെടും. മൂന്ന് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയുള്ള പൈസ ഫോണില്‍ നിന്നും നഷ്ട്ടപ്പെട്ടവരുണ്ട്. 300 പൗണ്ട് വരെയാണ് ഇവര്‍ക്ക് നഷ്ട്ടമായത്. അല്‍പ്പം റിംഗ് ചെയ്ത് അവസാനിക്കുന്ന രീതിയില്‍ കാള്‍ വരികയും തിരിച്ചു വിളിച്ചാല്‍ ഭീമമായ തുക നഷ്ട്ടപ്പെടുകയും ചെയ്യുന്നു.

ഇതു സംബന്ധിച്ച് ബ്രിട്ടനിലെ ഫോണ്‍ ഉപഭോക്താക്കള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പരിജയമില്ലാത്ത നമ്പരില്‍ നിന്നും മിസ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്നും മുന്നറിയിപ്പുണ്ട്. വോഡഫോണ്‍ cc, o2 എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയായെങ്കിലും പരാതിപ്പെടുന്നവര്‍ക്ക് കമ്പനി പണം തിരികെ നല്‍കുന്നുണ്ട്. ഫോണിലേക്ക് 0845,0843 തുടങ്ങിയ നമ്പരുകളില്‍ നിന്ന് മിസ്ഡ് കോള്‍ വന്നതായി ശ്രദ്ദയില്‍പ്പെട്ടാല്‍ തിരികെ വിളിക്കാതിരിക്കുക.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read