സാഷ നാടിന് സമര്‍പ്പിക്കാന്‍ കേരളത്തിന്‍റെ മനംകവര്‍ന്ന ഹനാന്‍ കല്ലാച്ചിയിലേക്ക്

By | Thursday August 9th, 2018

SHARE NEWS

നാദാപുരം : പോരാടി ജീവിക്കുന്ന മനുഷ്യര്‍ക്ക് ഊര്‍ജ്ജമാവുന്ന പെണ്‍കരുത്ത്. കേരളത്തിന്‍റെ മനംകവര്‍ന്ന ഹനാന്‍ കല്ലാച്ചിയിലേക്ക്.

കല്ലാച്ചിയില്‍ ആദ്യമായി ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായൊരു ഫിറ്റ്നെസ്സ് സെന്‍റെര്‍, സാഷ ബ്യുട്ടി പാര്‍ലര്‍ ആന്‍ഡ്‌ ലേഡീസ് ജിം നാടിന് സമര്‍പ്പിക്കാനാണ് മലയാളിയുടെ മനം കവര്‍ന്ന പ്രിയ പുത്രി എത്തുന്നത്.

“ഇനി സൗന്ദര്യം പരക്കട്ടെ കരുത്തോടെ” എന്ന സന്ദേശവുമായി എത്തുന്ന സാഷ പാര്‍ലര്‍ വിഭാഗം പത്മ ശ്രീ മീനാക്ഷിയമ്മയും ഹനാനും ഉദ്ഘാടനം ചെയ്യും.


ബോഡി ബില്‍ഡിംഗ്‌ ആന്‍ഡ്‌ ഹിറ്റ്നെസ്സ് ഇന്‍റര്‍നാഷണല്‍ ജഡ്ജും സിനിമ -സീരിയല്‍ നടനുമായ ബാബു അന്നനും ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ബാനുവും ചേര്‍ന്ന് സാഷ ഫിറ്റ്നെസ്സ് സെന്‍റെറും ഉദ്ഘാടനം ചെയ്യും.

സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് നിങ്ങളുടെ മഹനീയ സാന്നിദ്ധ്യം ക്ഷണിക്കുന്നു.ആഗസ്റ്റ്‌ 19 ന് പകല്‍ 12 നാണ് കല്ലാച്ചി കോടതിക്ക് മുന്‍ വശത്തെ ഇല്ലത്ത് കോംപ്ലെക്സ്സിലാണ് സാഷ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read