മേപ്പയ്യൂരില്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍

By | Friday September 8th, 2017

SHARE NEWS

 

 

 

 

 

വടകര: മേപ്പയ്യൂരില്‍ യുവതിയുടെ മരണത്തില്‍ ദുരൂതയേറുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമാണെന്നും കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നന്തിബസാര്‍ കാളിയേരി അസീസിന്റെ മകളാണ് ഹനാന്‍. 2016 ഒക്ടോബര്‍ 22നാണ് ഹനാനയും മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പൊക്കിട്ടാട്ട് അസീസിന്റെ മകന്‍ നമ്പീലുമായി വിവാഹം നടന്നത്. സപ്തംബര്‍ 1ന് പെരുന്നാള്‍ ദിവസം ഹന്നയും, നബീലും നന്തിയിലെ വീട്ടിലെത്തുകയും വൈകീട്ട് തിരിച്ച് പോവുകയുമായിരുന്നു.

രാത്രി 7 മണിക്കാണ് ഹന്ന മരണപ്പെട്ട വിവരം അറിയുന്നത്. ഹനാനയുടെ മൃതശരീരം നബീലും ബന്ധുക്കളും ചേര്‍ന്ന് മേപ്പയൂര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഹനാന്‍ ആത്മഹത്യ ചെയ്‌തെന്നാണ് നബീലും ബന്ധുക്കളും പറയുന്നത്. എന്നാല്‍ മൃതദേഹം കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു നാട്ടുകാര്‍ കണ്ടത്.

 

സ്വന്തം വീട്ടില്‍ നിന്നും ഹനാന്‍ വളരെ സന്തോഷത്തോടെയാണ് ഭര്‍തൃവീട്ടിലെക്ക് പോയതെന്ന് കുടുംബാഗങ്ങള്‍ പറയുന്നു. നേരത്തെ സ്വര്‍ണ്ണവും പണവും കൂടുതല്‍ ആവശ്യപ്പെട്ട് നബീലിന്റെ ഉപ്പയും, ഉമ്മയും, സഹോദരിയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായും പീഡനം അസഹ്യമായപ്പോള്‍ ഒന്നരമാസ കാലം സ്വന്തം വീട്ടിലായിരുന്നു. അവസാന വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയായ ഹനാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ഹനാന്‍യുടെ കുടുംബങ്ങള്‍ പറയുന്നത്.

 

ഹനാന്‍ ജീവനൊടുക്കാന്‍ കാരണം നബീലിന്റെ സംശയരോഗമാണെന്ന് പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.നബീലിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഹനാന്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നബീല്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്.

 

ഭര്‍ത്താവിന്റെ പീഡനം കാരണം ആറ് മാസത്തിലധികം ഹനാന് സ്വന്തം വീട്ടില്‍ നില്‍ക്കേണ്ടി വന്നിരുന്നു. അടുത്തിടെയാണ് നബീല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പെരുന്നാള്‍ ദിവസം ബന്ധുവീടുകളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ വഴിയില്‍വെച്ച് നബീല്‍ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ഒരു സ്ത്രീ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അതേദിവസം രാത്രി ഭര്‍തൃവീട്ടില്‍ വെച്ച് അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാത്ത്‌റൂമിന്റെ വാതില്‍ ശരിയാക്കിയതാണെന്നാണ് നബീലിന്റെ വീട്ടുകാര്‍ പറഞ്ഞത്. ഹനാന്‍ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാന്‍ കഴിഞ്ഞത്. മരണത്തില്‍ കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read