ഹരിത കേരളം നേട്ടങ്ങളിലേക്കൊരു എത്തിനോട്ടം

By news desk | Wednesday December 13th, 2017

SHARE NEWS

നാദാപുരം: ഹരിതം കേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഹരിത സംഗമം നടത്തി. നാദാപുരം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഒരു ഒരു വര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലേക്ക് എത്തിയ നോട്ടം എന്ന ലക്ഷ്യവുമായി ഫോട്ടോ പ്രദര്‍ശനം നടത്തി. കാര്‍ഷിക മേഖല, ജലസംരക്ഷണം, ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിലെ നേട്ടങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഇടം നേടിയത്. ഹരിത സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് സിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സംഗമത്തിന്റെ ഭാഗമായി കാര്‍ഷിക മേഖല, ജലസംരക്ഷണം, ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികളെ അടിസ്ഥാനമാക്കി ജനപ്രതിനിധികള്‍ ചര്‍ച്ച നടത്തി. ടി കെ സുബൈദ, ബ്ംഗ്‌ളത്ത് മുഹമ്മദ്, ബീനറാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മയ്യഴിപുഴയുടെ തീരം സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കും. പുളിക്കൂല്‍ തോട് സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പിലാക്കി വരികയാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read