ഓര്‍ക്കാട്ടേരിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഹര്‍ത്താല്‍

By | Tuesday February 13th, 2018

SHARE NEWS

ഓര്‍ക്കാട്ടേരി: കട ആക്രമിച്ചതില്‍ ഓര്‍ക്കാട്ടേരിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യാപാരി ഹര്‍ത്താല്‍ ആചരിക്കുന്നു. രാധാകൃഷ്ണന്‍െ ഉടമസ്ഥതയിലുള്ള സൂര്യകാന്തി റെഡിമെയ്ഡ്‌സിന്‍െ കട ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി മര്‍ച്ചന്റസ് അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നാട്ടില്‍ സമാധാനം വേണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

കട അക്രമിച്ചവര്‍ക്ക് നേരെ നചപടി എടുക്കണമെന്നും അല്ലാത്തപക്ഷം സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം സഘടിപ്പിക്കുമെന്നും മര്‍ച്ചന്റസ അസോസിയേഷന്‍
വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read