ഡോ ഷംസീര്‍ യാത്ര ചൊല്ലി ; കൗതുകം മാറാതെ പുറമേരിക്കാര്‍

By NEWS DESK | Monday December 4th, 2017

SHARE NEWS

നാദാപുരം: ഇന്ന് രാവിലെ മുതല്‍ പുറമേരിക്കാര്‍ക്ക് ആകാംക്ഷയിലായിരുന്നു. ഹെലിക്‌പ്പോറ്ററില്‍ വന്നിറങ്ങുന്ന വിശഷ്ടാതിഥിയെ നേരില്‍ കാണാന്‍. ആകാശ യാത്ര ഇന്നാട്ടുകാര്‍ക്ക് പുത്തരിയില്ലെങ്കിലും ഹെലിക്കോപ്റ്റര്‍ പോലും ഇറങ്ങാന്‍ കഴിയുന്ന സൗകര്യവിടെയില്ല.  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1980 കളില്‍ തെരെഞ്ഞെടുപ്പിനായി പുറമേരി കെആര്‍എച്ച് എസ് ഗ്രൗണ്ടില്‍ വന്നിറങ്ങിയതായി പഴയ തലമുറയിലുള്ളവര്‍ പറയുന്നു. അന്നുണ്ടായ അതേ ആവേശം ഒട്ടു ചോരാതെയുണ്ട്.
ഗ്രീന്‍ വോയ്്‌സ് നാദാപുരം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എജു.എക്‌സലന്‍സി അവാര്‍ഡ് വിതരണത്തിനെത്തിയ വിശ്ഷ്ടാതിഥി വി.പി.എസ്.ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ:വി.പി.ഷംസീറാണ് ഇന്ന് രാവിലെ പുറമേരിയില്‍ വന്നിറങ്ങിയത്. ഹെലിക്‌പ്പോറിന് ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനായി യുവാക്കളും കുട്ടികളും തിരക്ക് കൂട്ടി. പുറമേരി കെ ആര്‍ എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ വന്നിറങ്ങിയത് കൗതുകമായി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read