കണ്ണുള്ളവർ ഈ ദുരിതം കാണാതിരുന്നുകൂട; ആരവ് കൃഷ്‌ണയുടെ കണ്ണുകളിൽ വെളിച്ചം വീണ്ടെടുക്കണം

By | Friday September 14th, 2018

SHARE NEWS

നാദാപുരം : കണ്ണുള്ളവർ ആരും  ഈ ദുരിതം കാണാതിരുന്നുകൂട. ആരവ് കൃഷ്‌ണയുടെ കണ്ണുകളിൽ വെളിച്ചം വീണ്ടെടുക്കണം .അതിന്  നാം ഒരുമിക്കണം . കൈയഴിഞ്ഞ സഹായങ്ങളും .

നാദാപുരം പഞ്ചായത്തിലെ വരിക്കോളിയിൽ കുറ്റിയിൽ ചന്ദ്രൻ – സുനിത ദമ്പതികളുടെ രണ്ട് വയസ്സുള്ള മകൻ ആരവ് കൃഷ്ണ ഗ്ലുക്കോമ എന്ന മാരക രോഗം ബാധിച്ച് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ ചികിത്സയിലാണ് .

നിത്യവൃത്തിക്ക് തന്നെ കഷ്ട്ടപ്പെടുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീടുപോലുമില്ല . മകന്റെ ഭാരിച്ച ചികിത്സ ചെലവ് കൂടിയായതോടെ കുടുംബം സുമനസ്സുകളുടെ കരുണ തേടുകയാണ് .

ആരവ് കൃഷ്ണയുടെ ചികത്സക്കായി വാർഡ് മെമ്പർ അഡ്വ: കെ.എം
രഘുനാഥ്‌ ചെയർമാനും എംകെ വിനീഷ് കൺവീനറും , സിആർ ഗഫൂർ ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.
നാദാപുരം കാനറാ ബാങ്കിൽ ജോയിന്റ് എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് A/c No; 0828101050698
IFC ; CNRB0000828

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്