പൊള്ളലേറ്റ് ശരീരം വികൃതമായ സ്ത്രീക്ക് കാരുണ്യവുമായി ഹാജറാ യൂസുഫ്

By | Thursday January 11th, 2018

SHARE NEWS

നാദാപുരം :പൊള്ളലേറ്റ് ശരീരം വികൃതമായ നിലയില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക്  കാരുണ്യവുമായി ഹാജറാ യൂസുഫ് രംഗത്തെത്തി. ശരീരം പാതി  വെന്ത ഫാത്തിമയെ പലരും നോക്കാന്‍ പോലും മടിച്ചപ്പോള്‍ വാണിമേല്‍ സ്വദേശിനി ഹാജറാ യൂസുഫ് അവരെ പരിചയപ്പെട്ടു. സഹായിക്കുമെന്നു വാക്ക് നല്‍കി. കായപ്പനച്ചി പുറമ്പോക്കില്‍ താമസിക്കുന്ന ഫാത്തിമ എന്ന യുവതി വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റിയിരുന്നത്.

ജോലിക്കിടയില്‍ ഒരു വീട്ടില്‍ നിന്ന് അമ്പത് ശതമാനം പൊള്ളലേറ്റതോടെ മാസങ്ങളോളം ചികില്‍സയിലായി. ശരീരത്തിന്റെ വികൃതമായ അവസ്ഥ കാരണം പിന്നീട് വീട്ടുജോലി ലഭ്യമല്ലാതായി. ഇതെല്ലാം മനസ്സിലാക്കിയ ഹാജറ യൂസുഫ്, താന്‍ അഡ്മിനായുള്ള വാട്ട്‌സാപ്പ് കൂട്ടായ്മയുടെ മുന്‍പില്‍ ഫാത്തിമയുടെ ദുരിത കഥ വിവരിച്ചു.

അമ്പതിനായിരത്തോളം രൂപ സ്വരൂപിച്ച് കായപ്പനച്ചിയില്‍ പെട്ടിക്കട സ്ഥാപിച്ചുകൊടുത്താണ് ഹാജറാ യൂസുഫ് സഹജീവി സ്‌നേഹം പ്രകടമാക്കിയത്. ഈ പെട്ടിക്കട ഉദ്ഘാടനം ചെയ്തതാകട്ടെ 25 വര്‍ഷമായി ശരീരം തളര്‍ന്നു കഴിയുന്ന മറ്റൊരു വാട്ട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍ സുരേന്ദ്രന്‍ പച്ചപ്പാലവും. എവിടെയും ജോലി ലഭ്യമാകാത്ത വിധം ശരീരം വികൃതമായ ഫാത്തിമ വെള്ളിയാഴ്ചകളില്‍ പള്ളി മുറ്റത്തിരുന്ന് സഹായാഭ്യര്‍ഥന നടത്തി. എന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കണമെന്ന മോഹമായിരുന്നു അപ്പോഴും ഫാത്തിമയ്ക്ക്.
കൂട്ടുകാരുടെ കൈ സഹായത്തോടെ കൊണ്ട് വന്നാണ് സുരേന്ദ്രനെക്കൊണ്ട് ഈ പെട്ടിക്കട ഉദ്ഘാടനം നടത്തിച്ചത്. വാട്ട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ സനൂപ്, വിനീഷ്, ജസ്ല ആസാദ്, കെ.പി. ഖാസിം, കെ.പി. ഇസ്ഹാഖ്, ഹാജറ യുസുഫ് എന്നിവര്‍ പങ്കെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read