പ്രളയ ബാധിതരെ സഹായിക്കാനായി വൈറ്റ്‌ ഗാർഡിന്റെ മൂന്നാമത്തെ വണ്ടി നാദാപുരത്ത്‌ നിന്നും ആലപ്പുഴയിലേക്ക്

By | Sunday August 19th, 2018

SHARE NEWS

വടകര: പ്രളയ ബാധിതരെ സഹായിക്കാനായി ഭക്ഷണം കുടിവെള്ളം എന്നിവയുമായി നാദാപുരം മണ്ഡലം വൈറ്റ്‌ ഗാർഡിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 3ആമത്തെ ടീം ഇന്ന് പുറപ്പെടും.

ഇന്നലെ ചെക്യാട്‌,നരിപ്പറ്റ പഞ്ചായത്തിലെ വൈറ്റ്‌ ഗാർഡിന്റെനേതൃത്വത്തിലുംഅവിൽ,റസ്ക്‌,അരി,പയർ,പഞ്ചസാര,ചായപ്പൊടി,കുടിവെള്ളം തുടങ്ങിയ സാധനങ്ങളുമായി
യൂത്ത്‌ ലീഗ്‌ പ്രവർത്തകർ ആലപ്പുഴയിലേക്ക്‌ പോയിരുന്നു.വയനാട്ടിൽ പ്രളയബാധിതരായി കേമ്പിൽ കഴിയുന്നവർക്കും വസ്ത്രം ഭക്ഷണം എന്നിവ ആദ്യം നാദാപുരത്ത്‌ നിന്ന് എത്തിച്ചത്‌ നാദാപുരം പഞ്ചായത്തിലെ വൈറ്റ്‌ ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു.

നിയോജകമണ്ഡലം യൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌ കെ എം സമീറിന്റെ നേതൃത്വത്തിലാണ്  ഇന്നത്തെ ടീം പുറപ്പെടുന്നത്‌. പേരോട്‌ സംഭരണ കേന്ദ്രം തുറന്നാണ്  ഭക്ഷ്യ വസ്തുക്കളും പണവും ശേഖരിച്ചത്‌.കെ പി കുഞ്ഞബ്ദുല്ലഹാജി ഫണ്ട്‌ ഉത്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി കെ കെ നവാസ്‌ സി കെ നാസർ ഹാരിസ്‌ കൊത്തിക്കുടി എന്നിവർ സംഭരണ കേന്ദ്രം സന്ദർശിച്ചു.

വിഭവ സമാഹരണത്തിൻ Mk സമീർ ,ഹമീദ്.എൻ ടി കെ ,മുഹമ്മദ്‌ പേരോട്,ഇല്യാസ് .കെ യു , മർസൂഖ് .എൻ സി ,മുഹ്സിൻ വളപ്പിൽ, ഇസ്ഹാഖ് കൊയിലോത് ,ഹമീദ് .പി കെ,റഫീഖ് .കീന്റവിട ,സൂപ്പി പി പി ,റഊഫ് എ .ടി ,അന്തൂട്ടി എന്നിവർ നേതൃത്വതം നൽകി

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read