വറുത്തതും പൊരിച്ചതും ഒഴിവാക്കാം . രക്തസമ്മർദം അകറ്റാം

By | Tuesday March 27th, 2018

SHARE NEWS

മീൻ വറുത്തതാണോ കറിയെക്കാൾ ഇഷ്ടം? ചിക്കൻ പൊരിച്ചതില്ലെങ്കിൽ മുഖം കറുക്കുന്ന ആളാണോ നിങ്ങൾ? ഈ ഇഷ്ടങ്ങളൊക്കെ മാറ്റിവയ്ക്കുന്നതാകും നല്ലത്? ആഴ്ചയിൽ രണ്ടുതവണയെങ്കിലും മീനും ഇറച്ചിയും വറുത്തോ പൊരിച്ചോ ഗ്രിൽ ചെയ്തോ കഴിക്കുന്നവർക്ക് രക്തസമ്മർദം വരാൻ സാധ്യതയുണ്ടെന്ന് ഒരു ഹാർവാർഡ് പഠനം പറയുന്നു.

ഉയർന്ന ചൂടിൽ പാചകം ചെയ്യുമ്പോൾ രാസവസ്തുക്കളെ പുറന്തള്ളുകയും ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള ആദ്യപടിയായ ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുകയും ചെയ്യും. മാസത്തില്‍ പതിനഞ്ചു തവണയിലധികം ബീഫ്, ചിക്കൻ, മത്സ്യം ഇവ ഗ്രിൽ ചെയ്തോ പൊരിച്ചോ വറുത്തോ കഴിക്കുന്നവർക്ക് മാസത്തിൽ നാലു തവണയിൽ കുറവ് ഇങ്ങനെ കഴിക്കുന്നവരെക്കാൾ രക്തസമ്മർദത്തിനുള്ള സാധ്യത 17 ശതമാനം കൂടുതൽ ആണെന്നു കണ്ടു.

ഇറച്ചിയിലെ പ്രോട്ടീൻ, ഉയർന്ന ചൂടിൽ ഹെറ്ററോസൈക്ലിക് അരോമാറ്റിക് അമീനുകൾ പുറപ്പെടുവിക്കുന്നു. ഇത് രക്താതിമർദ സാധ്യത കൂട്ടുന്നു. ഇറച്ചി കൂടിയ ചൂടിൽ പാചകം ചെയ്യുമ്പോൾ ഇത് ഓക്സീകരണ സമ്മർദ്ദം, ഇൻഫ്ലമേഷൻ, ഇൻസുലിന്‍ പ്രതിരോധം ഇവയ്ക്കു കാരണമാകുമെന്നും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്കു നയിക്കും എന്നും തെളിഞ്ഞിട്ടുണ്ട്. എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഹാർ വാർഡ് ടി എച്ച് ചാൻസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണ വിദ്യാർഥിയായ ഗാങ് ലിയു പറഞ്ഞു. ഓക്സീകരണ സമ്മർദ്ദം, ഇൻഫ്ലമേഷൻ, ഇൻസുലിൻ പ്രതിരോധം ഇവ രക്തക്കുഴലുകളുടെ ആന്തരിക ആവരണത്തെ ബാധിക്കുകയും ഇത് അതിറോസ്ക്ലീറോസിസിനു കാരണമാകുകയും ചെയ്യും. ഹൃദയ ധമനികൾക്ക് വീതി കുറയുകയും. ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് അതിറോസ്ക്ലീറോസിസ്.

ഉയർന്ന രക്തസമ്മർദ്ദം വരാതിരിക്കാൻ ഈ ഭക്ഷണപദാർത്ഥങ്ങൾ തുറന്ന തീയിലോ ഉയർന്ന താപനിലയിലുള്ള ഗ്രില്ലിങ്ങ്, ബാർബിക്യൂയിങ്, ബ്രോയിലിങ് മുതലായ മാർഗങ്ങൾ ഒഴിവാക്കണമെന്നും ഗവേഷകർ പറയുന്നു. ന്യൂ ഓർലിയൻസിൽ നടന്ന അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ എപ്പിഡെമിയോളജി ആൻഡ് പ്രിവൻഷൻ ലൈഫ്സ്റ്റൈൽ ആൻഡ് കാർഡിയോമെറ്റബോളിക് ഹെൽത്ത് സയന്റിഫിക് സെഷനിൽ ഈ പഠനം അവതരിപ്പിച്ചു.
പതിവായി, ബീഫ്, പൗൾട്രി. മത്സ്യം ഇവ കഴിക്കുന്ന103941 സ്ത്രീ പുരുഷന്മാരിൽ പഠനം നടത്തി.ഇവരുടെ പാചകരീതി രക്തസമ്മർദ്ദം വരാനുള്ള സാധ്യതയും വിശകലനം ചെയ്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read