മലയോര ഹൈവേയും റെയില്‍ പാതയും ; പ്രതീക്ഷയോടെ വിലങ്ങാട് കുടിയേറ്റ ഗ്രാമം

By | Monday October 15th, 2018

SHARE NEWS

നാദാപുരം: സംസ്ഥാനത്തെ മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത മലയോര ഹൈവേ യും തലശ്ശേരി മൈസൂര്‍ റെയില്‍ പാതയുടെ ഭാഗമായി റെയില്‍ പാതയും വരുന്നതോടെ വികസനത്തിന്‍റെ പുത്തന്‍ പ്രതീക്ഷയിലാണ് വാണിമേല്‍ പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമം .

 

ബ്രിട്ടിഷ് കാരുടെ കാലത്ത് പറഞ്ഞു കേട്ടിരുന്ന തലശ്ശേരി മൈസൂര്‍ റെയില്‍ പാത വനഭൂമി വിട്ടു കിട്ടുന്ന കാരണത്താല്‍ പദ്ധതി നടപ്പാക്കാതെ പോവുകയായിരുന്നു .  ആദ്യ അലൈന്‍ മെന്റില്‍ വിലങ്ങാട് ഉള്‍പ്പെട്ടിരുന്നില്ല . തലശ്ശേരി കുത്തു പറംബ് ഇരട്ടി റൂട്ട്  ചെലവ് കൂടുതലായതിനാലാണ് നാദാപുരം ടൌണില്‍ നിന്നും 16 കിലോ മീറ്റര്‍ അകലെ യുള്ള വിലങ്ങാട് ഉള്‍പ്പെടെയുള്ള  പുതിയ അലൈന്‍ മെന്റിനായി സാധ്യത ഏറുന്നു 

 വിലങ്ങാടുകാരുടെ റെയില്‍വേ സ്റ്റേഷന്‍ എന്ന സ്വപ്നം പ്രാവര്‍ത്തികമായേക്കും.തലശ്ശേരി-മൈസൂർ റെയിൽപാത കടന്നു പോകുന്നത് വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട്ടുകൂടിയാകുമെന്ന് ഏതാണ്ട് ഉറപ്പിക്കാം.

നഞ്ചങ്കോട് പാതയും, നാടുകാണി പാതയും പല കാരണങ്ങൾ കൊണ്ടും നടക്കില്ലെന്ന് വന്നപ്പോയാണ് തലശ്ശേരി കൂത്തുപറമ്പ്-കണ്ടിവാതുക്കൽ – വാണിമേലിലെ കോളിപ്പാറ- കൂത്താടി – വാഴാട് – വാളാട് -വയനാട് വഴി മൈസൂരു പാതയ്ക്ക്സാറ്റ് ലൈറ്റ്  സർവ്വെ നടത്തിയത്.

ഏറെ ലാഭകരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് -കോളിപ്പാറ, കൂത്താടി തുടങ്ങിയ പ്രദേശങ്ങളിൽ ബോറിംഗ് നടത്തി മണ്ണ് പരിശോധനയും പൂർത്തിയാക്കി കഴിഞ്ഞു.

മറ്റ് തsസ്സങ്ങളൊന്നുമില്ലെങ്കിൽ അടുത്തു തന്നെ ഈ പാത പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വീണ്ടും സ്വപ്നം കാണാം വിലങ്ങാട് നിന്ന് വയനാട് വഴി മൈസൂരുവിലേക്കൊരു ട്രെയിൻ യാത്ര.

ചുര മില്ല റോഡിയി ഉയരന്നമെന്ന നിര്‍ദേശം ഉണ്ടായിരുന്നിട്ടും ചില ലോപി കളുടെ  സമ്മര്‍ദത്തെ തുടര്‍ന്ന്  ചുരമില്ല റോഡ്‌ എന്നാ സ്വപ്നം സാക്ഷാത്കാരിക്കാതെ പോകുകയായിരുന്നു . 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്