നൂറ്റി രണ്ടു വയസ്സുള്ള കണ്ണേട്ടനെ രണ്ടാം ക്ലാസുകാരന്‍ കണ്ടപ്പോള്‍

By news desk | Monday October 2nd, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: മുത്തശ്ശി കഥകള്‍ അന്യമാകുന്ന കാലത്ത്് വയോജനങ്ങളെ ആദരിച്ച്്് വിദ്യാര്‍ത്ഥികള്‍. നൂറ്റി രണ്ടു വയസ്സുള്ള വണ്ണാന്റെവിട കണ്ണേട്ടനെ രണ്ടാം ക്ലാസുകാരന്‍ കണ്ടപ്പോള്‍ രണ്ട് തലമുറകള്‍ തമ്മില്‍ കണ്ണി ചേര്‍ന്നു.

ലോക വയോജന ദിനത്തിനോടനുബന്ധിച്ച്് മുടവന്തേരി എം.എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഏറെ വൈകികാരികമായ നിമിഷങ്ങള്‍ക്ക്്് വേദിയായത്്.

നൂറ്റി രണ്ടു വയസ്സുള്ള കണ്ണന്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചത്് തലമുറകളുടെ അനുഭവങ്ങള്‍.. വയോജനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമ്മാനങ്ങളും നല്‍കിയും പി .ടി .എ യുടെ നേതൃത്വത്തില്‍ പൊന്നാടയും അണിയിച്ചു ആദരിച്ചു .

നാദാപുരം അഡിഷണല്‍ എസ് ഐ കെ. പി സുധാകരന്‍ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി .കെ സുജാത അധ്യക്ഷത വഹിച്ചു .

തുണ്ടിയില്‍ മൂസ ഹാജി . ബി. ആര്‍ .സി കോര്‍ഡിനേറ്റര്‍ കെ .സുമതി , ജി . മോഹനന്‍, എന്‍ .കെ.അമ്മത് ,പി. സി സുരേന്ദ്രന്‍ , എന്‍ ശശീന്ദ്രന്‍ , എം .കെ മുകുന്ദന്‍ , കെ മന്‍സൂറ. എന്നിവര്‍ സംസാരിച്ചു.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read