അന്യരല്ല ഇവര്‍; ഋതു ദേവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കരുണയും

By | Friday September 7th, 2018

SHARE NEWS

നാദാപുരം : അന്യസംസ്ഥാനക്കാര്‍ എന്ന് ഇവരെ വിളിക്കരുത് . അന്ന്യരല്ല ഇവര്‍. നമ്മുടെ ഉറ്റ സഹോദരങ്ങളാണ് .അര്‍ബുദ രോഗം ബാധിച്ച വളയം ചുഴലിയിലെ ആറ് വയസ്സുകാരനായ ഋതു ദേവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കരുണയും.

രാവന്തിയോളം പണിയെടുത്ത കൂലി ഇവര്‍ തങ്ങളുടെ മേസ്ഥിരിയെ ഏല്പ്പിച്ച് കരുണയുടെ ഹൃദയം തുറന്നു കാട്ടി . അയ്യായിരം രൂപയാണ് വളയത്തെ ഇതര സംസ്ഥാന തൊഴിലാളി ബംഗാള്‍ സ്വദേശികളായ  രാജു മേസ്ഥിരി ആര്‍ പി ബാലന് കൈ മാറിയത് . ചാലില്‍ ഭാസ്ക്കരന്‍, കെ കെ വാസു എന്നിവര്‍ പങ്കെടുത്തു.

Loading...

 

വളയം ചുഴലിയിലെ ആറ് വയസ്സുകാരനായ ഋതു ദേവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാടൊരുമിക്കുന്നു. വളയം പ്രണവം അച്ചംവീട് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സഹായപയറ്റ് നടത്തുന്നു . 12ന് വൈകിട്ട് 5 മണിമുതൽ10മണിവരെയാണ് സഹായപയറ്റ് .പ്രണവംക്ലബ്ബിൽ വച്ച് നടത്തുന്ന ചികിത്സ സഹായപയറ്റിൽ
താങ്കളാൽ കഴിയുന്ന സംഖ്യ പയറ്റി സഹകരിക്കുക.
ഈ ജീവകാരുണ്യപ്രവർത്തനത്തിൽ താങ്കളും പങ്കാളിയാകുക….

വളയം ചുഴലിയിലെ ആറ് വയസ്സുകാരനായ ഋതു ദേവിന്റെ ജീവന് കാവലാളായി ഒരു നാടൊരുമിക്കുന്നു. ലുക്കീമിയ രോഗം ബാധിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ 15 ലക്ഷം രൂപയുടെ ചികിത്സ ആവശ്യമാണ് .

ചുഴലിയിലെ ഓട്ടോ ഡ്രൈവര്‍ റോഷന് ഈചിലവ് താങ്ങാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കെ കെ കുമാരന്‍ കണ്‍വീനറും വി പി ശ്രീധരന്‍ ചെയര്‍മാനുമാണ് ചികിത്സാ കമ്മിറ്റി രൂപീകരിച്ചത്. വളയം ഹയര്‍ സെക്കന്ററിയിലെ 1990-93 ബാച്ച് വാട്ട്‌സ് അപ്പ് കൂട്ടായ്മ തുക സമാഹരിച്ചു. ആദ്യ ഘടുവായ 12000 രൂപ സമ്മദ് കല്ലമ്മല്‍ ചികിത്സാ കമ്മിറ്റി ഭാര വാഹികളെ ഏല്‍പ്പിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്