‘കുഞ്ഞ് അനിയന്‍മ്മാര്‍ക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുകയാണ് അവര്‍’

By | Sunday November 26th, 2017

SHARE NEWS

നാദാപുരം: കുഞ്ഞ് അനിയന്‍മ്മാര്‍ക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുകയാണ് അവര്‍. സാമൂഹ്യ സേവന രംഗത്ത് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ചരിത്രം സൃഷ്ടിക്കുന്നു. എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വീടുകളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ശേഖരിച്ച് അംഗനവാടികളിലെയും കുട്ടികള്‍ക്ക് നല്‍കുന്ന സ്‌നേഹ സമ്മാനം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഡിസമ്പര്‍ 3ന് എടച്ചേരിയില്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്്ഘാടനം നിര്‍വ്വഹിക്കും.
എന്‍എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിക്കുന്ന കളിപ്പാട്ടങ്ങള്‍ എടച്ചേരി ഗ്രാമപഞ്ചായത്തിലെ 30 അംഗനവാടികള്‍ക്ക് നല്‍കും. പുതിയതും ബാല്യകാല സ്മരണക്കായി സൂക്ഷിച്ച കളിപ്പാട്ടങ്ങളുമൊക്കെ സ്‌നേഹ സമ്മാനം പദ്ധതിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു .
 ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഭരണസമിതി പ്രസിഡണ്ട് പാച്ചാക്കര രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു .മാനേജര്‍ കെ.പി ചാത്തു മാസ്റ്റര്‍ ,പ്രിന്‍സിപ്പല്‍ രാജ്കുമാര്‍ ,വാര്‍ഡ് മെമ്പര്‍ ടി.പി പുരുഷു ,പി.ടി.എ പ്രസിഡണ്ട് വി.കെ മോഹനന്‍ ,വള്ളില്‍ രാജീവന്‍ ,ടി.കെ മോട്ടി ,യു.പി.മൂസ്സ മാസ്റ്റര്‍ ,വത്സരാജ് മണലാട്ട് ,സുരേന്ദ്രന്‍ കളത്തില്‍ ,സഗീന, പി.ഗോപാലന്‍ ,രാജീവന്‍ , അനൂപ് ,എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ടി കെ അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍), ടി കെ അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍), രവീന്ദ്രന്‍ പാച്ചാക്കര, കെ പി ചാത്തു മാസ്റ്റര്‍, വി കെ മോഹനന്‍ മാസ്റ്റര്‍ (വൈ.ചെയര്‍മാന്‍), പി രാജ് കുമാര്‍(ജനറല്‍ കണ്‍വീനര്‍), കെടികെ ഷൈനി, കെ എന്‍ സിന്ധു, പവിത്രന്‍ കെ (ജോ. കണ്‍വീനര്‍)

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read