500-1000 നോട്ടുകള്‍ അസാധുവാക്കിയത് വടകര മേഖലയില്‍ എട്ടിന്റെ പണികിട്ടിയത് കുഴല്‍പ്പണക്കാര്‍ക്കും സേട്ടുമാര്‍ക്കും

By | Wednesday November 9th, 2016

SHARE NEWS

black-moneyവടകര:500-1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ മലബാറില്‍ വിശേഷിച്ച് വടകര മേഖലയില്‍ വെട്ടിലായത് കോടിക്കണക്കിനു രൂപയുടെ ഇടപാട് നടത്തുന്ന കുഴല്‍പ്പണക്കാരും സേട്ടുമാരും.

നാട്ടിന്‍ പുറങ്ങളിലെ സമാന്തര സാമ്പത്തിക മേഖലകളായിരുന്ന ഇരുവിഭാഗവും.വിദേശത്ത് നിന്ന്‍ നിയമപരമായ രീതിയില്‍ പണം നാട്ടിലേക്ക് അയക്കുമ്പോള്‍ ഉണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് പ്രവാസികള്‍ അടക്കമുള്ളവര്‍ കുഴല്‍പ്പണക്കാരെ ആശ്രയിക്കുന്നത്.ഗള്‍ഫില്‍ നിന്നും പണം സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് വേണ്ടി അവരുടെ നാട്ടിലെ വീടുകളില്‍ പണം എത്തിക്കാന്‍ യുവാക്കളടങ്ങുന്ന ശൃഖല നാട്ടിന്‍ പുറങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ്.

മോട്ടോര്‍ ബൈക്ക്കളില്‍ പണമടങ്ങിയ ബാഗുമായി സഞ്ചരിക്കുന്ന യുവാക്കളെ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ കാര്യമായ ഫലം കാണാറില്ല.കോടിക്കണക്കിനു രൂപയാണ് മാസംതോറും ഇങ്ങനെ ഇടപാട് നടത്തുന്നത്.നോട്ടുകള്‍ അസാധുവായതോടെ ഈ വിതരണം നിലച്ചമട്ടാണ്.

പ്രാദേശികമായി നിയമപരമല്ലാത്ത രീതിയില്‍ വായ്പാസഹായം നല്‍കുന്ന  സേട്ടുമാര്‍ എന്നറിയപ്പെടുന്ന സംഘവും കടുത്ത പ്രതിസന്ധിയിലാണ്.വാഹന വായ്പയടക്കം നല്‍കി രേഖയില്‍ ഇല്ലാത്ത തുക കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ നോട്ടുകള്‍ക്കായി ബാങ്കുകളെ സമീപിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read