ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കമാകും

By | Thursday December 21st, 2017

SHARE NEWS

വടകര: ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് വൈകീട്ട് തുടക്കമാകും. മുന്‍ വര്‍ഷങ്ങളിലേതിനേക്കാളും കരകൗശല വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമാണ് ഇത്തവണത്തെ മേള. സൗത്ത് ആഫ്രിക്ക,ഉഗാണ്ട,നേപ്പാള്‍,ശ്രീലങ്ക എന്നീ നാലു രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരും, രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അന്തര്‍ ്േദശീയ പുരസ്‌കാര ജേതാക്കളായിട്ടുള്ള 400 ഓളം കരകൗശല വിദഗ്ദ്ധരും, സര്‍ഗ്ഗാലയയിലെ നൂറോളം സ്ഥിരം കരകൗശല വിദഗ്തരുള്‍പ്പടെ അഞ്ഞൂറിലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികള്‍ മേളയിലുണ്ട്.
കേരള കരകൗശല പൈതൃക ഗ്രാമം മേളയുടെ പ്രത്യേകതയാണ്. ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്ന ആറന്മുള ഗ്രാമം,കൈതോല പായകള്‍ നിര്‍മ്മിക്കുന്ന തഴവ ഗ്രാമം,മൃദംഗം,മദ്ദളം എന്നിവ
നിര്‍മ്മിക്കുന്ന പെരുവമ്പ ഗ്രാമം,കഥകളി കലാരൂപങ്ങളുടെ ചമയങ്ങള്‍ തയ്യാറാക്കുന്ന വെള്ളിനേഴി ഗ്രാമം, നിലമ്പൂരിലെ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ ഗ്രാമം,മരത്തടിയില്‍ കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചേര്‍പ്പ് ഗ്രാമം,സങ്കരലോഹ നിര്‍മ്മാണം നടത്തുന്ന കുഞ്ഞിമംഗലം ഗ്രാമം,കേരള കയര്‍ ഗ്രാമം,തുടങ്ങിയ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് ഒരു പരമ്പരാഗത കരകൗശല ഗ്രാമ മാതൃക തയ്യാറാക്കി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി കടത്തനാടിന്റെ കളരി പാരമ്പര്യം അനാവരണം ചെയ്യുന്ന കളരി ഗ്രാമവും ഒരുക്കും.കേരളത്തിലെ കൈത്തറി മേഖലയെ കോര്‍ത്തിണക്കി കൈത്തറി പൈതൃക ഗ്രാമവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയാണ് കൈത്തറി പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.
മേളയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറും. മേളയുടെ കാലയളവില്‍ ഓഖി ദുരന്ത ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കും. മേളയുടെ ഉല്‍ഘാടനം ഇന്ന് വൈകീട്ട് നാലു മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. മേളയില്‍ രണ്ടര ലക്ഷം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read