ആറാമത് അന്തര്‍ദേശീയ കരകൗശല മേള; സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഡിസം:18 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By | Monday December 12th, 2016

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]
craftവടകര: കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെയും നബാര്‍ഡിന്റെയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആറാമത് അന്തര്‍ദേശീയ കരകൗശല മേള സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള  ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഈ മാസം 18 മുതല്‍ 2017 ജനുവരി അഞ്ചുവരെ നടക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം 18 ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
തായ്ലന്റ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് കലാകാരന്‍മാരും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാക്കളുള്‍പ്പെടെ നാനൂറ് കരകൗശലവിദഗ്ധരും പങ്കെടുക്കുന്നതാണ് മേള. ഇതിന്റെ ഭാഗമായി നൂറ് കലാകാരന്‍മാര്‍ ഒരുക്കുന്ന കരകൗശല നിര്‍മ്മാണ പ്രദര്‍ശനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികളും അരങ്ങേറും. വിനോദസഞ്ചാരികളുള്‍പ്പെടെ മൂന്ന് ലക്ഷത്തിലധികം പേര്‍ മേളയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നബാര്‍ഡ്, ഹാന്‍ഡ്ലൂംസ്, സെന്‍ട്രല്‍ സില്‍ക്ക്ബോര്‍ഡ്, ലേപാക്ഷി, ഹാന്‍ഡിക്രാഫ്ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ , കേരള സ്റ്റേറ്റ് അപക്സ് ഹാന്‍ഡിക്രാഫ്ട്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാവും. ക്രാഫ്റ്റ് ആന്‍ഡ് ടൂറിസം ബുക്ക് ഫെയര്‍, കേരളീയ ഭക്ഷ്യമേള, പെഡല്‍ ആന്‍ഡ് മോട്ടോര്‍ ബോട്ടിംഗ്, അമ്യൂസ്മെന്റ് റൈഡുകല്‍ എന്നിവയും മേളയുടെ ആകര്‍ഷണങ്ങളാകും. മുന്നൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയ ദേശീയപാതയ്ക്ക് സമീപം സജ്ജീകരിക്കും. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.
 സാധാരണ ദിവസങ്ങളില്‍ മുപ്പത് രൂപയും അവധിദിനങ്ങളില്‍ അമ്ബത് രൂപയുമാണ് പ്രവേശന ഫീസ് . അമ്യൂസ്മെന്റ് റൈഡുകള്‍ക്ക് വേറെ തുക ഈടാക്കും. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരള ഗ്രാമീണ്‍ബാങ്ക് എടിഎം, മൊബൈല്‍ എടിഎം, മൈക്രോ എടിഎം സ്വയ്പ്പിംഗ് മെഷീനുകള്‍ എന്നിവ സര്‍ഗാലയയില്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.എഡിഎം ടി. ജനില്‍കുമാര്‍, സര്‍ഗാലയ സിഇഒ പി.പി .ഭാസ്കരന്‍, സുരേഷ്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read