സര്‍ഗാലയയില്‍ വര്‍ണങ്ങള്‍ നിറഞ്ഞ കരകൗശല ഉത്പന്നങ്ങളുമായി ഉഗാണ്ടയില്‍ നിന്നുള്ള കലാകാരന്മാര്‍

By | Wednesday December 21st, 2016

SHARE NEWS

ഇരിങ്ങല്‍:കഴിഞ്ഞ ദിവസം ആരംഭിച്ച  സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര മേളയില്‍ വര്‍ണങ്ങള്‍ നിറഞ്ഞ കരകൗശല ഉത്പന്നങ്ങളുമായി ഉഗാണ്ട, തായ്ലന്‍ഡ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ശ്രദ്ധേയമാകുന്നു.

ഉഗാണ്ടയില്‍ നിന്നുള്ള ജോസ്ലിന്‍ ആന്‍ഡലിന്‍, മറിയം നന്‍ഡാവു എന്നിവര്‍ കരകൗശലങ്ങളുടെ വലിയ ശ്രേണിയുമായാണ് എത്തിയത്. വുഡ്കാര്‍വിംഗ്സ്, ഓയില്‍ വാട്ടര്‍ പെയ്ന്റിംഗ്സ്, ബാടിക്, കാന്‍ഡോ ഓണ്‍കോട്ടണ്‍, ബീഡ് ആന്‍ഡ് പേപ്പര്‍ ജ്വല്ലറി,കിന്‍റ്റഗെ മെറ്റീരിയല്‍സ്, സാലഡ് സ്പൂണ്‍സ്, വയര്‍പ്രൊഡക്റ്റ്സ്, ബാഗുകള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. തായ്ലന്‍ഡില്‍ നിന്നുള്ള കലാകാരന്‍മ്മാര്‍ എത്തിയത്  ഹോം ഡെക്കോര്‍ ഉത്പ്പന്നങ്ങളുമായാണ്.

മേളയില്‍ 200ല്‍ പരം സ്റ്റാളുകളിലായി 400ല്‍ പരം കലാകാരമ്മാര്‍ ഒരുക്കുന്ന പതിനായിര കണക്കിന് കരകൌശലം ഉത്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read