നാനാത്വത്തില്‍ ഏകത്വം വിളിച്ചോതി ജവഹര്‍ ബാലജനവേദി ഘോഷയാത്ര

By news desk | Sunday November 26th, 2017

SHARE NEWS

നാദാപുരം: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ ഭാഗമായി ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ഉമ്മത്തൂരില്‍ നടന്ന ഘോഷയാത്ര ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നാനത്വത്തില്‍ ഏകത്വം വിളിച്ചോതി.

ഡി സി സി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് ഫ്‌ലാഗ് ഓഫ് ചെയ്്തു. എല്ലാ മതവിഭാഗങ്ങളെയും സമഭാവനയോടെ കാണുന്ന ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ ഇത്തരം വേദികളിലൂടെ കഴിയണമെന്ന് ഉദ്ഘാടന ചടങ്ങില്‍ മോഹനന്‍ പാറക്കടവ് പറഞ്ഞു. വിവിധ മത വിഭാഗങ്ങളുടെ പാരമ്പര്യ വേഷ സംവിധാനങ്ങള്‍ ധരിച്ച് ബാലജനവേദി പ്രവര്‍ത്തകര്‍ മൂവര്‍ണ്ണ പാതകയ്ക്ക് പിന്നില്‍ അണി നിരന്നപ്പോള്‍ നാടിന് കുളിര്‍മ്മയുള്ള കാഴ്ചയായി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read