എളയടത്തുകാരുടെ യാത്ര പ്രശ്നത്തിന് പരിഹാരമായി ജനകീയ ജീപ്പ് സര്‍വീസ്

By | Thursday October 2nd, 2014

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

jeep

 

 

 

 

 

വടകര: എളയടം, കാറുങ്കല്‍, ചരുവത്ത്‌നട എന്നിവിടങ്ങളിലെ നൂറുകണക്കിന്‌ ജനങ്ങളുടെ ഏറെക്കാലത്തെ യാത്രാ പ്രശ്‌നത്തിന്‌ പരിഹാരമായി ജനകീയ ജീപ്പ്‌ സര്‍വീസിന്‌ വ്യാഴാഴ്‌ച തുടക്കമാകും. നാട്‌ ചുറ്റിയാണ്‌ ഈ പ്രദേശത്തുകാര്‍ നേരത്തെ ആയഞ്ചേരിയില്‍ എത്തിയിരുന്നത്‌.
എളയടം, കാറുങ്കല്‍ എന്നിവിടങ്ങളില്‍ നിന്ന്‌ തണ്ണീര്‍ പന്തലില്‍ എത്തി വില്ല്യാപ്പള്ളി വഴിയാണ്‌ ഇവര്‍ നേരത്തെ ആയഞ്ചേരിയില്‍ എത്തിയിരുന്നത്‌. ഒരു ഭാഗത്തേക്ക്‌ മാത്രം പോകാന്‍ 25 രൂപയും 45 മിനിറ്റും ചെലവാകും. ബസ്‌ സര്‍വീസ്‌ ഇല്ലാത്തതും ഈ ഭാഗത്തെ യാത്രാ പ്രശ്‌നം രൂക്ഷമാക്കിയിരുന്നു. ഈ പ്രശ്‌നത്തിന്‌ പരിഹാരം എന്ന നിലയിലാണ്‌ നാട്ടുകാര്‍ ജനകീയ കമ്മിറ്റി ചേര്‍ന്ന്‌ ജീപ്പ്‌ സര്‍വീസ്‌ ആരംഭിക്കാന്‍ തീരുമാനിച്ചത്‌. മെയ്‌ മാസം അഞ്ചുമുതല്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരിപിരിച്ചാണ്‌ ജീപ്പ്‌ വാങ്ങിയത്‌. ഇതോടെ 14 രൂപക്ക്‌ 20 മിനിറ്റുകൊ്‌ ഇവര്‍ക്ക്‌ ആയഞ്ചേരിയില്‍ എത്താം. രാവിലെ ഏഴര മുതല്‍ വൈകിട്ട്‌ ഏഴരവരെയാണ്‌ സര്‍വീസ്‌. വ്യാഴാഴ്‌ച രാവിലെ ആയഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എന്‍ അബ്‌ദുള്‍ നാസര്‍ ജീപ്പ്‌ സര്‍വീസ്‌ ഉദ്‌ഘാടനം ചെയ്യും.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read