ജെല്ലി മിഠായി കഴിച്ചതിനെ തുടര്‍ന്ന് നാലു വയസ്സുകാരന്‍ മരിച്ച സംഭവം ; അന്വേഷണം പാതിവഴിയില്‍

By | Monday April 24th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കൊയിലാണ്ടി:ജെല്ലി മിഠായി കഴിച്ചതിനെ തുടര്‍ന്ന് നാലു വയസ്സുകാരന്‍ യൂസഫലി മരിച്ച സംഭവത്തില്‍  അന്വേഷണം പാതിവഴിയില്‍. ഇതുവരെ കുട്ടിയുടെ മരണത്തിനു ഇടയാക്കിയ വിഷ പദാര്‍ത്ഥം ജെല്ലി മിട്ടായി തന്നെയാണോ എന്ന് സ്ഥിതീകരിക്കാന്‍  അന്വേഷണ വിഭാഗത്തിന് സാധിച്ചിട്ടില്ല. കടയിലേക്ക് ജെല്ലി മിഠായി എത്തിക്കുന്ന തിരൂരിലുള്ള മിഠായി വിതരണക്കാരനെ  വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.  എന്നാല്‍  മിഠായി കോയമ്പത്തൂരില്‍ നിന്നാണ് വരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് യൂസഫലിയുടെ മരണം സംഭവിച്ചതെന്ന് കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വ്യക്തമാണ്.

കോഴിക്കോട്  ബസ്സ്റ്റാന്റ് പരിസരത്തുള്ള കടയില്‍ നിന്നാണ് മരണ മടഞ്ഞ കുട്ടിയും ചികിത്സയില്‍ കഴിയുന്ന ഉമ്മയും  ജെല്ലി മിഠായി വാങ്ങി കഴിച്ചത്. കടയില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ജെല്ലിയുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു.എന്നാല്‍  സാമ്ബിളിന്റെ ലാബ് റിപ്പോര്‍ട്ട് മലാപ്പറമ്ബ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉധ്യോഗസ്തര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും  പൊലീസിന് സമര്‍പ്പിചിട്ടില്ല.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read