കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് കീഴടങ്ങി

By | Tuesday June 27th, 2017

SHARE NEWS
കുറ്റ്യാടി: ചക്കിട്ടപ്പാറ ചെമ്പനോട വില്ലേജ് ഓഫീസില്‍ വെച്ച് കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയോടെ പേരാമ്പ്ര സി.ഐയുടെ മുന്പിലാണ് സിലീഷ് കീഴടങ്ങിയത്. സിലീഷിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജോയിയുടെ മരണത്തിന് ശേഷം ഒളിവിലായിരുന്നു സിലീഷ്. ഒളിവില്‍ പോയ സിലീഷിനെ ആറു ദിവസമായും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.സിലീഷിന്റെ പൂഴിത്തോടുള്ള വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ജോയി മരിച്ചതിന് പിന്നാലെ സിലീഷിനേയും വില്ലേജ് ഓഫീസര്‍ സണ്ണിയേയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read