കെ കെ ലതികയുടെ മകന്‍ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു; ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ

By | Wednesday September 13th, 2017

SHARE NEWS

നാദാപുരം: സിപിഎം ജില്ലാ സെക്രട്ടറിയുടെയും കുറ്റ്യാടി മുന്‍ എംഎല്‍എ കെ കെ ലതികയുടെയും ഇളയമകന്റെ വിവാഹം കഴിഞ്ഞത് ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ. ” ഞങ്ങളുടെ ഉണ്ണിയുടെ(ഇളയമകന്റെ ) വിവാഹം കഴിഞ്ഞു ഒരു ചടങ്ങും ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി” എന്ന ചെറിയ കുറിപ്പോടു കൂടിയാണ് മകന്റെ വിവാഹവാര്‍ത്ത കെ കെ ലതിത പങ്കുവെച്ചിരിക്കുകയാണ്. വിവാഹ ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കാഴ്ചകളായി മാറുന്ന കാലത്താണ് നല്ല സന്ദേശം ഉയര്‍ത്തി പിടിച്ച് ഇവര്‍ വിവാഹിതരായത്.

 

മകളുടെ വിവാഹം ആഡംബരപൂര്‍വ്വം നടത്തിയ സിപിഐ എംഎല്‍എ ഗീത ഗോപിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് വഴി തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് വഴി തുറന്നിരുന്നു. എന്നാല്‍ വിവാദം അടങ്ങുന്നതിന് മുമ്പ് തന്നെ ലളിത വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് കെ കെ ലതികയും കുടുംബവും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read