കെ എസ് ബിമല്‍ അനുസ്മരണം ജൂലൈ ഒന്നിന്

By | Wednesday June 28th, 2017

SHARE NEWS

നാദാപുരം: കേരളത്തിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വം കെ എസ് ബിമല്‍ അന്തരിച്ചിട്ട് രണ്ടു വര്ഷം തികയുന്ന സാഹചര്യത്തില്‍ എടച്ചേരിയില്‍ ബിമല്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.  ജൂണ്‍ 30, ജൂലൈ 1 തീയ്യതികളില്‍ എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

മുപ്പതിന് രാവിലെ ഒറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ സുരേഷ് അച്ചൂസ് സിനിമാ പഠനം എന്ന വിഷയത്തില്‍ ക്ലാസ്സ്‌ എടുക്കുകയും വൈകുന്നേരം അഞ്ച് മണിക്ക് കഥാര്‍സിസ് എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും അതിനു ശേഷം എന്‍ പ്രഭാകരന്‍ രചിച്ച മൂകസാക്ഷി എന്ന നാടകാവതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും ഡോകുമെന്‍ററിസ്റ്റുമായ ടീസ്ത സെതല്‍വാദ്, സിനിമാ നാടക പ്രവര്‍ത്തകന്‍ ജോയ് മാത്യു,  ഈ വര്‍ഷത്തെ മികച്ച സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ജേതാവ് വിധു വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും.  അന്ന് രാവിലെ ബിമലിന്റെ വീട്ടില്‍വെച്ച് സുഹൃത്ത് സംഗമവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read