കടമേരിയില്‍ പോലീസിനെ ആക്രമിച്ച കേസ്:രണ്ട് ബിജെപി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

By | Thursday December 15th, 2016

SHARE NEWS

jailനാദാപുരം: കടമേരിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ കൂടി  റിമാന്‍ഡില്‍. കടമേരി സ്വദേശികളായ കുറ്റിയില്‍ സൂരജ്(25), എലിക്കോട്ട് മനോജ് (36) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കടമേരിയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രഫുല്‍ കൃഷ്ണയുടെ വീടിന് നേരെ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ച്‌ നടത്തിയ പ്രകടനത്തിനിടെ സിപിഎം -ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ എംഎസ്പി ബറ്റാലിയനിലെ ക്ലീറ്റസിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്  റിമാന്‍ഡ് ചെയ്തത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read