കക്കട്ട് ടൌണില്‍ നിന്നും ബോംബ്‌ കണ്ടെത്തിയ സംഭവം; പരിസരത്ത് കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതായി സംശയം

By | Tuesday August 30th, 2016

SHARE NEWS

bombകക്കട്ട്: ടൗണില്‍ തിരക്കേറിയ ഭാഗത്ത് പീടികമുറിയില്‍ ബോംബ് കണ്ടെത്തിയ സംഭവം നാട്ടുകാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ടാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെത്തിയത്. നിടുമണ്ണൂര്‍ ഭാഗത്തേക്കുള്ള ജനകീയം ജീപ്പ് ആളെ കയറ്റാനായി നിര്‍ത്തിയിടുന്ന സ്ഥലത്തുള്ള കെട്ടിടത്തില്‍ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.  ടൗണിലെ ഒഴിച്ചിട്ട കടമുറികള്‍ക്കകത്തും പുറത്തുമൊക്ക സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന സംശയം കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചതാണ് ബോംബുകളെന്ന സംശയം നാട്ടുകാര്‍ക്കുമുണ്ട്. അടുത്തകാലത്ത് നിര്‍മിച്ചതാണ് കണ്ടെടുത്ത ബോംബുകളെന്ന് പോലീസ് വ്യക്തമാക്കി.

ബോംബ് കണ്ടെടുത്ത സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.എം. ചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read