സര്‍വ്വ നാശം വിതച്ച മഴ; കല്ലാച്ചി കോടതിയുടെ ചുറ്റുമതിലും തകര്‍ത്തു

By | Thursday June 14th, 2018

SHARE NEWS

നാദാപുരം : വിവിധ  മേഖലയില്‍ പെയിത  കനത്ത മഴയില്‍ വ്യാപക നാശ നഷ്ടം .കല്ലാച്ചി കോടതിയുടെ ചുറ്റു മതില്‍ കനത്ത മഴയില്‍ തകര്‍ന്നു . കോടതിയുടെ മുന്‍ വശത്ത്‌  കിണറിനോട് ചേര്‍ന്ന മതിലാണ് തകര്‍ന്നത് . ആളപായമില്ല.

 

പേ​രാ​മ്പ്ര തോ​ടു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ ആ​റാ​യി​ര​ത്തി​ല​ധി​കം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ള്‍ വെ​ള്ള​ത്തി​ലാ​യി. പേ​രാ​മ്പ്ര ക​ല്ലോ​ട് കൈ​പ്രം കാ​ക്ക​ക്കു​നി​ക്ക് സ​മീ​പം ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്രം വ​യ​ലി​നോ​ട് ചേ​ര്‍​ന്ന കു​നി​യി​ലാ​ണ് വാ​ഴ​ക​ള്‍ ന​ശി​ക്കു​ന്ന​ത്.
കൈ​പ്രം സ്വ​ദേ​ശി​ക​ളാ​യ മ​ല​ന​ടു​വി​ല്‍ നി​ജീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ 1500 വാ​ഴ​ക​ള്‍, അ​ങ്ങാ​ടി​കൈ​യി​ല്‍ ദാ​മോ​ദ​ര​ന്‍റെ 500, ചോ​യി​ലോ​ട്ട് നാ​രാ​യ​ണ​ന്‍റെ 1000, പോ​ന്തേ​രി ക​രു​ണാ​ക​ര​ന്‍റെ 500, ക​ക്കാ​ന​ക്ക​ണ്ടി ശ്രീ​ജി​ത്തി​ന്‍റെ 600, പാ​റ​ക്കെ​ട്ടി​ല്‍ മൊ​യ്തു​ഹാ​ജി​യു​ടെ 200, കി​ഴ​ക്കെ ക​രി​മ്പാ​ച്ചാ​ലി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ 300, തി​യ്യ​ര്‍​കു​ന്ന​ത്ത് സ​മ​ദി​ന്‍റെ 1200, പെ​രു​വാ​ണി​ക്ക​ല്‍ ദാ​മോ​ദ​ര​ന്‍റെ 250, ചാ​ലി​യാ​റ​ത്ത് ബാ​ബു ഈ​ശ്വ​ര​ന്‍ കൊ​യി​ലോ​ത്ത് ക​ണ്ണ​ന്‍ എ​ന്നി​വ​രു​ടെ 600 വാ​ഴ​ക​ൾ തുടങ്ങിയവയാണ് വെള്ളം കയറി നശിക്കുന്നത്.
കു​ല​ച്ച് മൂ​പ്പെ​ത്താ​ത്ത കു​ല​ക​ളു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ല്‍ നി​റ​യെ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വാ​ഴ​ക​ള്‍ പ​ഴു​ത്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സം കൂ​ടി വെ​ള്ളം നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ തോ​ട്ടം പൂ​ര്‍​ണ​മാ​യും ന​ശി​ക്കും.
500 മു​ത​ല്‍ 600 രൂ​പ വ​രെ വി​ല ല​ഭി​ക്കാ​വു​ന്ന കു​ല​ക​ളാ​ണ് ന​ശി​ക്കു​ന്ന​ത്. കു​റ്റ്യാ​ടി പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​വാ​ത്ത​താ​ണ് ഇ​വി​ടു​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. മ​ര​ക്കാ​ടി തോ​ടി​ന്‍റെ കൈ​വ​ഴി​ക​ളാ​യ അ​റ​ക്ക​ല്‍ തോ​ട്, അ​ങ്ങാ​ടി​ക്ക​ട​വ്- പു​ത്ത​ന്‍​തോ​ട്, പു​ത്ത​ന്‍​കാ​പ്പ് – കൈ​പ്രം​ക​ട​വ് തോ​ട് എ​ന്നീ തോ​ടു​ക​ളി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​താ​ണ് ഇ​വി​ടെ വെ​ള്ള​മു​യ​രാ​ന്‍ കാ​ര​ണം. തോ​ടു​ക​ളി​ല്‍ വ​ള​ര്‍​ന്നു വ​ന്ന കൈ​ത മ​ര​ങ്ങ​ളാ​ണ് ഒ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്ന​ത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read