നാദാപുരം: കല്ലാച്ചി തകര് പറമ്പത്തെ കല്ല്യാണിയമ്മ അവരുടെ ദുരിത കഥ വിവരിക്കുമ്പോള്‍ കണ്ണുകള്‍ നിറയും. ദ്രോഹങ്ങള്‍ ചെയ്യുന്നത് രക്തബന്ധത്തില്‍ പെട്ടവര്‍ തന്നെയാണെന്നാണ് കല്യാണിയമ്മയുടെ പരാതി.

തന്റെ കൈവശമുള്ള സ്ഥലം കൈലക്കാന് വേണ്ടി ജ്യേഷ്ഠത്തിയുടെ മകന് ബാലനും ബാലന്റെ ഭാര്യയുടെ ബന്ധുക്കളും കഴിഞ്ഞ 15 വര്‍ഷമായി ഉപദ്രവിക്കുകയാണ്.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് കോടതിയിലെത്തിയെങ്കിലും ഒത്ത്തീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു.
അതിന് ശേഷം അയല്‍വാസിയായ ബന്ധുജനങ്ങളുടെ ഉപദ്രവങ്ങള്‍ തുടരുന്നതായി കല്യാണിയമ്മ പരാതിപ്പെടുന്നു.
തനിക് കൂടി അവകാശപ്പെട്ട കിണറ്റില്‍ വെള്ളമെടുക്കാന്‍ അനുവദിക്കില്ലെന്നും തന്റെ കൈവശമുള്ള സ്ഥലം കൈലക്കാനാണ് ഈ ഉപദ്രവമഴിച്ച് വിടുന്നതെന്നാണ് കല്ല്യാണിയമ്മയുടെ പരാതി.
കല്യാണിയമ്മ പഞ്ചായത്ത് പ്രസിഡന്റിന് നല്കിയ പരാതി
ഞാന്‍ എന്റെ തറവാട് ഓഹരിയായി കിട്ടിയ സ്ഥലാത്താണ് താസിച്ചു വരുന്നത്. പഴയ വീട് പൊളിചു പുതിയ വീടിന്റെ പണി തുടങ്ങിയിരിക്കുകയാണ്. ഞങ്ങശ സഹോദരി- സഹോദരമ്മാരായി എട്ടുപേരായിരുന്നു.
എന്റെ ജ്യേഷ്ഠത്തി പൊക്കിയും അനുജത്തി മാണിയും മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. എനിക്ക് ഒരു മകന് മാത്രമേയുള്ളൂ. എന്റെ ഇളയ അനുജത്തി പാറും എട്ടു വര്‍ഷം മുമ്പ് മരണപ്പെട്ടു. അവള്‍ക്ക് ഭര്‍ത്താവും മക്കളുമില്ല.
എന്റെ വീടോട് ചേര്‍ന്ന് കിടക്കുന്ന പത്ത് സെന്റില്‍ കൂടുതലുള്ള സ്ഥലം അവളുടേതാണ്. ആ സ്ഥത്തോട് ചേര്‍ന്ന കുറച്ചു സ്ഥലും ഒരു കിണറും എനിക്ക് കൂടി അവകാശപ്പെട്ടതാണ്. (എട്ടു പേര്‍ക്കും). പരേതായ എന്റെ ജ്യേഷ്ഠത്തി ചീരുവിന്റെ മകനായ ബാലനും കുടുംബവും തൊട്ടടുത്താണ് താമസിക്കുന്നത്.
തറവാട് കിണറ്റില്‍ വെള്ളമെടുക്കാന്‍ ബാലന് അനുവദിക്കാറില്ല. കിണറ്റിനടുത്തേക്ക് വരാതിരിക്കാന്‍ ചുറ്റു വേലി കെട്ടാന്‍ ശ്രമം നടത്തി. എതിര്‍ത്തപ്പോള്‍ ബാലനും ബാലന്റെ ബന്ധുക്കളും എന്നെ മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.
15 ബാലന് വര്‍ഷം മുമ്പ് എന്റെ കൈ തല്ലിയൊടിച്ചതിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് കോടതിയിലെത്തിയതോടെ പാര്‍ട്ടി സഹായത്തോടെ ഒത്ത് തീര്പ്പിനെത്തി.
അവന് നിങ്ങളുടെ ജ്യേഷ്ഠത്തിയുടെ മകനല്ലേ ഇനി യാതൊരു പ്രശ്നവുമുണ്ടാകില്ലെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാന്‍ കേസില്‍ നിന്ന് പിന്നോട്ട് പോയി. അതിന് ശേഷവും അവരുടെ ഭാഗത്ത് നിന്ന് അസഭ്യവര്ഷവുമും മര്ദ്ദവുമുണ്ടായി. നാദാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
പൊലീസുകാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇപ്പോള്‍ എന്റെ വീട് പണി നടന്ന് വരികയാണ്. വീട് പണി തടസപ്പെടുത്താനും ശ്രമം നടന്നു വരുന്നു.
മരിച്ചുപോയ സഹോദരിയുടെ സ്ഥലം വാങ്ങാനും ഞങ്ങളുടെ കൂട്ടുസ്വത്തായ സ്ഥലം കൈലാക്കുകയാണ് ഈ അതിക്രമങ്ങളുടെയൊക്കെ ലക്ഷ്യം.
ഈ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു