സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ മികച്ച വിജയവുമായി ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

By | Thursday January 11th, 2018

SHARE NEWS

നാദാപുരം: സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. ഹൈസ്‌കൂള്‍ അറബിക് നാടകം, ഇംഗ്ലീഷ് കഥാരചന, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളിലാണ് സ്‌കൂളിലെ കുട്ടികള്‍ എ ഗ്രേഡ് നേടിയത്. അറബി നാടകത്തില്‍ അപ്പീലുമായി സംസ്ഥാന തല മത്സരത്തിനെത്തിയ ടി.ഐ.എം. വിദ്യാര്‍ഥിനികള്‍ എ ഗ്രേഡിന് അര്‍ഹത നേടി. ആണ്‍ കുട്ടികളടക്കമുള്ള ടീമിനെയാണ് ഇവര്‍ പിന്നിലാക്കിയത്.

ഇംഗ്ലീഷ് കഥാ രചനയില്‍ എസ്.എസ്.എല്‍.സി. ഇംഗ്ലീഷ് മീഡിയത്തിലെ സഅദിയ സലീമാണ്നഗരങ്ങളിലെ പ്രശസ്തമായ സ്‌കൂളുകളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്നിലാക്കി എ.ഗ്രേഡ് നേടിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളില്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫിസ പര്‍വീണിനാണ് എ ഗ്രേഡ് ലഭിച്ചത്.

വിജയികള്‍ക്ക് വെള്ളിയാഴ്ച സ്‌കൂളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 3 -ന് നാദാപുരം ടൗണില്‍ ഘോഷയാത്രയും  നടക്കും.  തൃശ്ശൂരില്‍ നിന്ന് വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിജയികളെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read