കനവ് ചലച്ചിത്രമേളയില്‍ ഇ ടി അനുഗ്രഹയുടെ കഥാ സമാഹാരം പ്രകാശനം ചെയ്യും

By news desk | Tuesday December 19th, 2017

SHARE NEWS

നാദാപുരം: കനവ് ചലച്ചിത്ര മേളയുടെ രണ്ടാംദിനത്തില്‍ എടച്ചേരി വെങ്കല്ലൂരിന്റെ കഥാകരി അനുഗ്രഹ ഇ ടിയുടെ കഥാ സമാഹാരം ‘കളറ് പെട്ടിയിലെ ഉറുമ്പുകള്‍’ പ്രകാശനം ചെയ്യും. 23 ന് എടച്ചരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവി വീരാന്‍ കുട്ടിയില്‍ നിന്ന് ഷിജു ആര്‍ ഏറ്റു വാങ്ങും. പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അനുഗ്രഹ ആദ്യ കഥാസമാഹാരമാണ് ചലച്ചിത്ര മേളയില്‍ പ്രകാശനം ചെയ്യുന്നത്.

ചെറിയ കഥകളിലൂലെ ഈ കൊച്ചു മിടുക്കി വലിയ കാര്യങ്ങള്‍ പറയുകയാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഉള്‍പ്പെടെ നിരവധി പ്രസീദ്ധീകരണങ്ങളില്‍ അനുഗ്രഹയുടെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥാരചനയില്‍ സ്‌കൂള്‍ യുവജോനത്സവത്തില്‍ ജില്ലാതലത്തിലും സംസ്ഥാനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്നു. എടച്ചേരി വെങ്കല്ലൂര്‍ എളങ്ങോത്ത് സന്തോഷിന്റെയും ശ്രീജയുടെ മകളാണ് അനുഗ്രഹ. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16