നാദാപുരത്തെ കഞ്ചാവ് കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

By | Thursday November 8th, 2018

SHARE NEWS

നാദാപുരം.  നാദാപുരത്തെ കഞ്ചാവ് കേസിലെ പ്രതികള്‍ റിമാന്‍ഡില്‍ കഴിഞ്ഞ ദിവസം ഇവരിൽ നിന്നും 2.800 കിലോഗ്രാം  കഞ്ചാവ് ശേഖരം പിടിച്ചെടുത്തിരുന്നു. പെരിങ്ങത്തൂർകായപ്പനിച്ചി പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന മണി കൺOൻ 22, തൃശൂർ എരിക്കാട്ടിൽ കരിക്കാട് സ്വദേശി വിഷ്ണു 24 എന്നിവരാണ് ഇന്നലെ കല്ലാച്ചി വാണിയൂർ റോഡിൽ വെച്ച് പൊലിസിന്റെ പിടിയിലായത്.

2.8 കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. റൂറൽ എസ്.പി ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  ജില്ലയിലെ ഡാൻസാഫ് സ്കോഡും നാദാപുരം എസ്.ഐ എൻ.കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണ് പ്രതികൾ വലയിലായത്. ഇന്നലെ മൂന്നരയോടെ  യാണ് പ്രതികൾ കഞ്ചാവുമായി വാണിയൂർ റോഡിൽ എത്തിയത്.

ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ പിടികൂടിയ ഷൈജുവിന്റെ മൊഴിയിൽ നിന്നാണ് മണികണ്ഠൻ ഉൾപ്പെട്ട സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ആന്ധ്രയിൽ നിന്നാണ് സംഘം കഞ്ചാവ് ശേഖരിക്കുന്നത്. ഇവർക്കു പിന്നിൽ വൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായാണ് സൂചന.  നാദാപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജില്ലാ ലഹരി വിരുദ്ധ സ്കോ ഡി ലെ അംഗങ്ങളായ അഡീഷണൽ എസ് ഐ രാജീവൻ, സിവിൽ പൊലിസ് ഓഫീസർമാരായ വി.വി ഷാജി, സീനിയർ സി.പി.ഒ പ്രദീപൻ ,സി.പി.ഒ സജീഷ് , നാദാപുരം സ്റ്റേഷനിലെ ഓഫീസർമാരായ കെ.മജീദ്, എം.എം സജീവൻ, വി സദാനന്ദൻ, എ.ബിജു എന്നിവർ ഓപറേഷന് നേതൃത്വം നൽകി. കുറ്റ്യാടി സി.ഐ എം സുനിൽകുമാർ തൊണ്ടിമുതൽ റിക്കാർഡാക്കാൻ സഹായിയായി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read