നാദാപുരം ബസ്്സ്റ്റാന്റ് പരിസരത്ത് വളര്‍ന്നത് കഞ്ചാവ് ചെടി; മേഖലയില്‍ കഞ്ചാവ് മാഫിയ ശക്തമാണെന്ന് സൂചന

By | Friday August 11th, 2017

SHARE NEWS

നാദാപുരം: നട്ടവനെയും വളര്‍ത്തിയവരെയും കണ്ടെത്താനായില്ല. നാദാപുരം ബസ്്സ്റ്റാന്റ് പരിസരത്ത് തഴച്ചു വളര്‍ന്ന കഞ്ചാവ് ചെടി ഒടുവില്‍ എക്‌സൈസ് സംഘം കണ്ടെത്തി.

നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മൂന്നു മാസം പ്രായമായ കഞ്ചാവ് ചെടി കണ്ടെത്തിയത്.

നാദാപുരവും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ ശക്തമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

റോഡരികില്‍ ആരെയും ശ്രദ്ധയില്‍പ്പെടില്ലെന്ന കരുതിയാണ് ചെടി വളര്‍ത്തിയത് എന്നും കരുതുന്നു. മേഖലയില്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വളയത്ത് വീട്ടുപറമ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിലായിരുന്നു.

വയനാട് ചുരം വഴിയും കാസര്‍ക്കോട് ഭാഗങ്ങളില്‍ നിന്നുമാണ് നാദാപുരത്ത് കഞ്ചാവും മയക്കു മരുന്നു എത്തുന്നത്.

നേരത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം കഞ്ചാവ് വിതരണ ഏജന്‍സികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചില ഇതരസംസ്ഥാന തൊഴിലാളികളെയും സംശയിക്കുന്നുണ്ട്.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read