പാറക്കടവ് ചെറ്റകണ്ടി റോഡിന്റെ പ്രവര്‍ത്തി പുനരാരംഭിക്കും

By | Saturday January 13th, 2018

SHARE NEWS

നാദാപുരം :കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡെന്ന പരിഗണന നല്‍കി ഏഴര കോടി രൂപ അനുവദിച്ചു പണി തുടങ്ങിയ പേരോട് പാറക്കടവ് ചെറ്റക്കണ്ടി റോഡിന്റെ പണി പത്തു ദിവസത്തിനകം പുനരാരംഭിക്കാന്‍ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 11 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുന്നതിന് സ്ഥലം നല്‍കാത്തവരുടെ ഭൂമി 15 മീറ്ററില്‍ ഏറ്റെടുക്കുന്നതിന് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

പേരോട് മുതല്‍ പട്ടാണി വരെ 11 മീറ്റര്‍ വീതിയില്‍ റോഡിന് സ്ഥലം വിട്ടു കൊടുത്തവരേറെയാണ്. തൂണേരി പഞ്ചായത്തിലെ മറ്റു ഭാഗങ്ങളില്‍ സ്ഥലം നല്‍കാത്തവരെയും കലക്ടര്‍ യോഗത്തിന് ക്ഷണിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമാണെത്തിയത്. അദ്ദേഹം സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചു. 11 മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടു കൊടുത്തവര്‍, ബാക്കി ഭാഗത്ത് വീതി കൂട്ടാതെ പണി നടത്താനുള്ള നീക്കം തടയുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുമൂലമാണ് തൂണേരി പഞ്ചായത്ത് പരിധിയില്‍ പണി നിലയ്ക്കാനിടയാക്കിയത്.റോഡിന്റെ സ്ഥലം കയ്യേറിയവരില്‍ നിന്ന് സ്ഥലം തിരിച്ചു പിടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഈ റോഡിനായി ഏഴര കോടി രൂപ അനുവദിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പണി ഏറ്റെടുത്തത്. സ്ഥലം വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം ഇടയ്ക്കിടെ പണി നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നത് ഇവിടെ പതിവാണ്.ഈ ദുരവസ്ത ഒഴിവാക്കാന്ണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. രണ്ട് സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിന്റെ തീര്‍പ്പ് വരുന്ന മുറയ്ക്ക് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ചന്ദ്രി, എക്‌സി. എന്‍ജിനീയര്‍ ആര്‍. സിന്ധു, എഎക്‌സ്ഇ പി. ബാബു, ഇ.കെ. വിജയന്‍ എംഎല്‍എയെ പ്രതിനിധീകരിച്ച് പിഎ ടി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read