ആര്‍ഭാടങ്ങളൊഴിവാക്കി വിവാഹം; പണം സാന്ത്വന പരിചരണത്തിന്

By | Saturday January 6th, 2018

SHARE NEWS

നാദാപുരം: മകളുടെ വിവാഹത്തിന്റെ ആര്‍ഭാടങ്ങളൊഴിവാക്കി ആ പണം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ കുടുംബം മാതൃകയായി. ആവോലത്ത് വലിയ പുരയില്‍ വിജയനും ഭാര്യ ജയശ്രീയുമാണ് മകള്‍ ഡോ. സ്‌നേഹയുടെ വിവാഹച്ചെലവിനു കണക്കാക്കിയ അരലക്ഷം രൂപ നാദാപുരം പാലിയേറ്റീവ് കെയറിന് നല്‍കിയത്. പാലിയേറ്റീവ് ചെയര്‍മാന്‍ കെ.ഹേമചന്ദ്രന്‍ ചെക്ക് സ്വീകരിച്ചു. ഫെബ്രുവരി നാലിനേക്കു നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നത്തെ പരിപാടി വേണ്ടെന്നു വെച്ചാണ് കാരുണ്യ പ്രവര്‍ത്തനത്തിന് തുക ചെലവഴിക്കാന്‍ തീരുമാനിച്ചത്.

സിപിഐ നേതാവായിരുന്ന പരേതനായ വി.പി.നാരായണന്റെ മകനാണ് വിജയന്‍. ഐപിഎം ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍, കിപ്പ് ചെയര്‍മാന്‍ ടി.എം.അബൂബക്കര്‍, ഡോ.കെ.പി.സൂപ്പി, റിട്ട. എസ്പി അമ്മദ് ചെന്നാട്ട്, എന്‍.കെ.ഗോപാലന്‍, എം.കെ.മജീദ്, ഒ.പി.മൊയ്തു ഫൈസി, പി.അബ്ദുല്ല, പി.പി.കുഞ്ഞമ്മദ്, സി.കെ.ഖാസിം, എ.റഹിം, ജാഫര്‍ വാണിമേല്‍, കെ.രാജന്‍, സി.കെ.ജമീല, വി.കെ.അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read