തെങ്ങുകള്‍ മുറിച്ചു മാറ്റിയ സംഭവം: സിപിഎമ്മിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

By | Friday March 17th, 2017

SHARE NEWS

നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ മലയോരമായ എടോനി മേക്കോട്ട മലയില്‍ തെങ്ങുകള്‍ മുറിച്ചിട്ട സംഭവം വ്യാപക പ്രതിഷേധത്തിലേക്ക്. 41 തെങ്ങുകളാണ് വാളുപയോഗിച്ച് മുറിച്ചു മാറ്റിയത്. സംഭവം നടന്ന് ദിവസങ്ങളായെങ്കിലും പ്രതികളെ ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രവാസിയുടെ കൃഷി ഭൂമിയിലാണ് ഈ കടന്നാക്രമണം. സൗദിയില്‍ ജോലി ചെയ്ുയന്ന മുള്ളന്പത്തെ അറക്ക പൊയില്‍ വിനോദന്റേതാണ് കൃഷി ഭൂമി. ഭൂമി അടുത്ത കാലത്ത് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ്. നേരത്തെ ഈ ഭൂമിയില്‍ വിളമോഷണമൊക്കെ നടക്കാറുണ്ടായിരുന്നത്രെ.  ബിനു വധക്കേസുമായി ബന്ധപ്പെട്ട ഒരാളുടെ ബന്ധുവിന്റെതായിരുന്നു നേരത്തെ ഈ സ്ഥലം. തെങ്ങ് മുറിച്ചിട്ട സംഭവത്തില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. സി.പി.ഐ, ബി.ജെ.പി, കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, സി.പി.ഐ(എം.എല്‍), ആര്‍.എം.പി.ഐ പ്രതിനിധികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധിച്ചു. കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസം ഈ സംഘടന പ്രതിനിധികള്‍ യോഗം ചേര്‍ന്ന് കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ലീഗ്, സി.പി.എം കക്ഷി പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. തെങ്ങുകള്‍ കൂട്ടത്തോടെ വെട്ടി നശിപ്പിച്ച സംഭവം കോടതി വിധി നടപ്പിലാക്കിയതാകാമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. പാര്‍ട്ടി ഗ്രാമത്തില്‍ മറ്റാരേയും വെച്ചു പൊറുപ്പിക്കില്ലെന്ന തീരുമാനം നടപ്പാക്കുകയാണെന്നും വേണു പറഞ്ഞു. മലയില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെ ഭയന്ന് തെളിവ് നല്‍കാന്‍ പോലും ആരും തയ്യാറാകുന്നില്ല.പോലീസാണെങ്കില്‍ രാഷ്ട്രീയസമ്മര്‍ദ്ദത്തിന്റെ പേരില്‍ പ്രതികള്‍ക്ക് കുട പിടിക്കുകയാണെന്നും വേണു ആരോപിച്ചു. ഇടത് മുന്നണി അധികാരത്തില്‍ വന്ന ശേഷം മനുഷ്യന്റെ തലക്കും കാര്‍ഷിക വിളകള്‍ക്കും നിലനില്‍പ്പില്ലാതായിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ രംഗത്ത് വരണമെന്നും വേണു ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം കൂടുതല്‍ വ്യക്തമായെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16