മാലിന്യ മുക്ത പഞ്ചായത്തിനായി കെപി ഇഎസ്എച്ച്എസ്

By | Friday April 25th, 2014

SHARE NEWS

KAYAKODI
കുറ്റ്യാടി: പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കി ഏറെ ശ്രദ്ധയാകര്‍ഷിച്ച കായക്കൊടി കെപിഇഎസ്എച്ച്എസ് മാലിന്യ സംസ്‌കരണത്തിനായി പുത്തന്‍ പദ്ധതിയുമായി രംഗത്ത്. സ്‌കൂളിലെ ഗ്രീന്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് സെമിത്തേരി ഇന്നും നിലനില്‍ക്കുകയാണ്. 1995ലായിരുന്നു പഞ്ചായത്തുമായി സഹകരിച്ച് ഗ്രീന്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുടെ സെമിത്തേരി ആരംഭിച്ചത്. ഇന്നും ഏറെ ശ്രദ്ധേയമായി പദ്ധതി നടന്നുവരികയാണ്. വടകര വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കുന്ന സേവ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഷ്രെഡ്രിങ് യൂണിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി. നിവേദനം നല്‍കിയതിന് ശേഷം നടന്ന ബോധവല്‍ക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ടി ടി നാണു ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സി പി ശാന്ത അധ്യക്ഷയായി. കെ പി സുരേഷ്, കെ പ്രസന്ന കുമാരി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഗ്രീന്‍ പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എം പി മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ ഇജാസ് വിദ്യാര്‍ഥികളുടെ നിവേദനം പ്രസിഡന്റിന് നല്‍കി.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read