ബഷീര്‍ മാഷേ വിട്ടു കൊടുക്കരുത്..

By news desk | Monday October 30th, 2017

SHARE NEWS

നാദാപുരം: ബഷീര്‍ മാഷേ വിട്ടു കൊടുക്കരുത്.. ബ്ലോക്ക് പഞ്ചായത്ത് അംഗം മണ്ടോടി ബഷീര്‍ മാസ്റ്റര്‍ക്ക് കാണികളുടെ കമന്റ്.. തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കായിക മത്സര ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വളയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കൂട്ടയോട്ട ചടങ്ങിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ മനോജ് അരൂര്‍ ഓടി കൊണ്ട് തന്നെ കൂട്ടയോട്ട മത്സരം ഉദ്ഘാടനം ചെയ്തു. മനോജേട്ടന്‍ ഓടികയറിയപ്പോഴാണ് ബഷീര്‍ മാസ്റ്റര്‍ക്ക് കാണികളുടെ പ്രോല്‍ത്സാഹനം ആവേശമായത് . ബഷീര്‍ മാസ്റ്ററും ഒപ്പത്തിനൊപ്പം.

പെണ്‍ കരുത്തിന്റെ പ്രതീകമായി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുമതിയും പ്രായത്തിന്റെ അവശതകളെ മറന്ന് വൈസ് പ്രസിഡന്റ് എന്‍.പി കണ്ണന്‍മാസ്റ്ററും ജനപ്രതിനിധികളായ സി.വി കുഞ്ഞബ്ദുല്ല, ടി.ഇ നന്ദകുമാര്‍ എന്നിവരും കൂട്ടയോട്ടത്തില്‍ പങ്കാളികളികളാകാന്‍ മുന്നിട്ടിറങ്ങി.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read