തട്ടിക്കൊണ്ടുപോവാന്‍ ശ്രമം ;വാണിമ്മേല്‍ ബൈക്കില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

By | Friday September 14th, 2018

SHARE NEWS

നാദാപുരം: സ്കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്ക് യാത്രക്കാരന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.വിദ്യാര്‍ഥി ആവശ്യപ്പെട്ടിട്ടും ബൈക്ക് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന്‍ രക്ഷപ്പെടാന്‍ ബൈക്കില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപെട്ടു .

വാണിമ്മേല്‍ വാഴപ്പീടികയിലാണ് സംഭവം.പേരോട് എം ഐ എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍റെ മകനായ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെയാണ് ബൈക്കില്‍ ലിഫ്റ്റ്‌ നല്‍കിയ ആള്‍ അപായപ്പെടുതിയത്.വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.

വാഴപ്പീടികയിലെ വീടിനു സമീപത്തു നിന്ന് ബൈക്കില്‍ കയറിയ വിദ്യാര്‍ഥിയെ ബൈക്ക് ഓടിച്ചയാള്‍ അപമരിയാതയായി പെരുമാറുകയായിരുന്നു.ഇതേ തുടര്‍ന്ന് വാണിമ്മേല്‍ പെട്രോള്‍ പാമ്പിനു സമീപത്തെ ബന്ധുവീട്ടിനടുത്ത് ഇറങ്ങണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു.എന്നാല്‍ ബൈക്ക് നിര്‍ത്താതെ അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.

ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച തന്നെ ബൈക്ക് ഓടിച്ചയാള്‍ തന്നെ റോഡിലേക്ക് തള്ളിയിട്ടതായും വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു.കൈക്കും താടി എല്ലിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.ബൈക്ക് ഓടിച്ചയാളുടെ ദൃശ്യം  പെട്രോള്‍ പമ്പിന്റെയും മറ്റ് കടകളുടെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.വളയം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read