കൊയിലാണ്ടിയില്‍ ജെല്ലി മിഠായി കഴിച്ച നാലുവയസുകാരൻ മരിച്ചു ; അമ്മ ഗുരുതരാവസ്ഥയില്‍

By | Saturday April 15th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കൊയിലാണ്ടി: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരൻ മരിച്ചു . കൊയിലാണ്ടി കപ്പാട് പാലോടയിൽ സുഹറാബിയുടെ മകൻ യൂസഫലി (നാല്) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്.

കോഴിക്കോട്  മൊഫ്യൂസ് ബസ് സ്റ്റാൻഡിലെ കടയിൽ നിന്നും വാങ്ങിയ  മിഠായി കഴിച്ച ഇവര്‍ക്ക് വീട്ടിൽ എത്തിയതിനു ശേഷം ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന്‍  യൂസഫലിയെയും സുഹറാബീയേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.   വ്യാഴാഴ്ചയാണ് ഇവർ കടയിൽ നിന്നും മിഠായി വാങ്ങി കഴിച്ചത്.  സുഹറാബി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read