കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;യുവാവ് അറസ്റ്റില്‍

By | Tuesday February 7th, 2017

SHARE NEWS

കൊയിലാണ്ടി:കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റിലായി.കോഴിക്കോട് കൊളക്കാട് കല്ലായി പന്നിയങ്കര സ്വദേശിയായനാസര്‍ (47) ഇപ്പോള്‍ അത്തോളകോട്ടയില്‍ മീത്തല്‍ കൊങ്ങന്നൂര്‍ ചേനോത്ത് വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ 2016 ജൂണ്‍ മുതല്‍ പീഡിപ്പിച്ചിരുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.സ്‌കൂള്‍ വിട്ട് വരുന്ന വഴിയില്‍ വെച്ച് കുട്ടിയെ എടുത്ത് കൊണ്ട് പോയി കടയുടെ പിറകില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു സ്‌കൂള്‍ വിദ്യര്‍ത്ഥി കാണുകയും വിവരം സ്‌കൂള്‍ ടീച്ചറോട് പറയുകയും ചെയ്യുകയായിരുന്നു.പിന്നീട് ടീച്ചര്‍ രക്ഷിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു.ടാറിംഗ് തൊഴിലാളിയാണ് നാസര്‍. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിക്കുകയും അത്താളി പോലീസിന് കൈമാറുകയും ചെയ്തു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ.രവീന്ദ്രന്‍ കുമ്പിലാട് സി.പി.ഒ.കെ.ഹമീദ് എന്നിവരാണ് പ്രതിയെ അത്താളിയില്‍ വെച്ച് അറസ്റ്റ് ചെയ്തതത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അത്തോളി പോലീസ് പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read