ജില്ലയില്‍ ചില മണ്ഡലങ്ങളിലില്‍ യു ഡി എഫ് പണമൊഴുക്കിയെന്ന് പി മോഹനന്‍ മാസ്റ്റര്‍

By | Tuesday May 17th, 2016

SHARE NEWS

p-mohanan-620x330തെരഞ്ഞെടുപ്പില്‍ ജില്ലയിലെ  ചില മണ്ഡലങ്ങളില്‍  യു.ഡി.എഫ്  പണമൊഴുക്കിയതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍.കൊയിലാണ്ടി, കുറ്റ്യാടി, കുന്നമംഗംലം, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ യു.ഡി.എഫ് പണമൊഴുക്കിയിട്ടുണ്ട്. അത്തരത്തില്‍ യു.ഡി.എഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും പി. മോഹനന്‍ കുറ്റപ്പെടുത്തി.

മന്ത്രി എം.കെ. മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ യു.ഡി.ഫും ബി.ജെ.പിയും വോട്ട് കച്ചവടത്തിന് ധാരണയിലെത്തിയതായി നേരത്തെ പി. മോഹനന്‍ ആരോപിച്ചിരുന്നു.വോട്ട് കച്ചവടം യു.ഡി.എഫിനും ബി.ജെ.പിക്കും പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമായിരുന്നു വോട്ട് കച്ചവടം നടത്തിയതെങ്കില്‍ ഇത്തവണ ലീഗും അതിനൊപ്പം കൂടി.

പരാജയ ഭീതിയാണ് മുനീറിനെ ബി.ജെ.പിയുടെ സഹായം തേടാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.കൊയിലാണ്ടി, കുറ്റ്യാടി, കുന്നമംഗലം തുടങ്ങിയ സീറ്റുകളില്‍ യു.ഡി.എഫ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോളുകള്‍ വ്യക്തമാക്കിയിരുന്നത്

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read