എടച്ചേരി: ദൂരപരിധി നിയമം റദ്ദാക്കി വിദ്യാലയ പരിസരങ്ങളില്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് കെ.പി.എസ്.ടി എ (കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്്സ് അസോസിയേഷന്) പ്രസിഡന്റ് പി.ഹരിഗോവിന്ദന് പറഞ്ഞു. നരിക്കുന്ന് യു.പി സ്കൂളില്‍ ചോമ്പാല്‍ സബ് ജില്ല പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ പൊതു ചെലവ് കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്യം നല്കിയ യു.പി.എ സര്‍ക്കാര്‍ മൊത്തം ജി.ഡി.പി യുടെ 4.4 ശതമാനം വരെ നീക്കിവെച്ചിരുന്ന സ്ഥാനത്ത് മോദി സര്‍ക്കാര്‍ അത് 3.71 ശതമാനമായി കുറച്ചിരിക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി. സബ് ജില്ല പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റേഴ്സ് ഫോറം സംസ്ഥാന വൈസ്.ചെയര്‍മ്മാനായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.കോയക്ക് അദ്ദേഹം ഉപഹാരം നല്കി. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ഐ.മുസ, സി.കെ.വിശ്വനാഥന്, എ.സജീവന്, കെ.എം.കുഞ്ഞമ്മദ്, കെ.എം.മണി, പി.രാജീവന്, കെ.രാജേഷ് കുമാര്‍, ജി. പാര്‍ത്ഥസാരഥി, സുധീഷ് കുമാര്‍ ആര്.എസ്, ഗിരീഷ് വി.വി, പ്രകാശന് അത്തോളി സംസാരിച്ചു.