പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി.. ഒരു മനസ്സോടെ മുന്നോട്ട്‌ ….

By news desk | Tuesday November 28th, 2017

SHARE NEWS

കുറ്റിയാടി: പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിജയത്തിലെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സ്‌ക്കൂള്‍ അധികൃതരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ കെ എസ്സ്‌ ടി എ കുന്നുമ്മല്‍ ഉപജില്ലാ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കൈവേലിയില്‍ റഷീദ്‌ കണിച്ചേരി നഗറില്‍ സമ്മേളനം കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം എഎ വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.പി അച്ചുതന്‍ സംഘടനാ റിപ്പോര്‍ട്ടും പി സി രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി മോഹനന്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.
എ കെ നാരായണി, വി നാണു സി സതീശന്‍, പി എം കുമാരന്‍, കാര്‍ത്ത്യായനി, കെ സി ലീല ,പി പി ചന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു.ടി പി പവിത്രന്‍ സ്വാഗതവും കെ കെ ബാബു നന്ദിയും പറഞ്ഞു. സമ്മേളനം പുതിയ ഭാരവാഹികളായി പി കെ ബാബു പ്രസിഡന്റ്‌ പി മോഹനന്‍, കെ കെ നാണു ‘ (വൈസ്‌ പ്രസിഡന്റുമാര്‍) പി സി രാജന്‍ സെക്രട്ടരി പി സി ഗിരിജ, പി പി രവീന്ദ്രന്‍, വി അനിത (ജോയിന്റ്‌ സെക്രട്ടരി), കെ കെ ബാബു( ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16