ഗണിത വിസ്മയം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഷഹനാദ്

By | Wednesday January 3rd, 2018

SHARE NEWS

നാദാപുരം: കുടുംബശ്രീ കേരള സംസ്ഥാന മിഷന്‍ നടത്തിയ ഗണിത വിസ്മയം പരീക്ഷയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെക്യാട് പഞ്ചായത്ത് പാറക്കടവിലെ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹനാദ് പഴയങ്ങാടിയില്‍ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് നടന്ന പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ ഈ കൊച്ചു മിടുക്കന്‍ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പഴയങ്ങാടി അബ്ദുറഹിമാന്റെ മകനും സ്റ്റുഡന്റ് പൊലിസ് കാഡറ്റ് അംഗവുമാണ്.
പാറക്കടവ് ടൗണില്‍ പൗരാവലിയും പി.ടി.എ യും സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രൊഫ.പി.മമ്മു ഉപഹാരം നല്‍കി. വ്യാപാരി വ്യവസായിയുടെ ഉപഹാരം സെക്രട്ടറി ലത്തീഫ് പെട്ടീന്റവിടയും സഖാഫ പബ്ലിക് സ്‌കൂളിന്റെ ഉപഹാരം അ ആമിന ടീച്ചറും, ഹൈസ്‌കൂളിന്റെ ഉപഹാരം ഹെഡ്മാസ്റ്റര്‍ കെ.കെ ഉസ്മാന്‍ സറും നല്‍കി –
പ്രിന്‍സിപ്പല്‍ പി.ടി അബ്ദുറഹിമാന്‍, ഹെഡ്മാസ്റ്റര്‍ കെ.കെ ഉസ്മാന്‍ ,എ. ആമിന ടീച്ചര്‍ ,വാര്‍ഡ് മെമ്പര്‍മാരായ പി.കെ ഹനീഫ , സി.കെ ജമീല ്പഴയങ്ങാടി അബ്ദുറഹിമാന്‍, അശ്‌റഫ് പാറക്കടവ് , ലത്തീഫ് പെട്ടീന്റവിട, ചെയര്‍പേഴസണ്‍ മഹിജ, ഖാലിദ്, പി.അലി , രഞ്ജിനി ടീച്ചര്‍,ജാബിര്‍, കെ അസ്ലം ,എന്നിവര്‍ സംസാരിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read