പതിനാറു കേന്ദ്രങ്ങളില്‍ ജൈവപച്ചക്കറി കൃഷിയുമായി കുടുംബശ്രീ യൂണിറ്റ്

By | Friday December 29th, 2017

SHARE NEWS

വടകര: ഹരിതമിഷന്‍ പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തില്‍ പതിനാറു കേന്ദ്രങ്ങളില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. ഓരോ അയല്‍ക്കൂട്ടങ്ങള്‍ക്കും ആവശ്യമായ വിത്തും വളവും കുടുംബശ്രീ എഡിഎസ് വിതരണം ചെയ്തു. പുതുശ്ശേരിയില്‍ നടന്ന വിത്തിടല്‍ കര്‍മം വാര്‍ഡ് മെമ്പര്‍ ടി. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി സതി ആധ്യക്ഷ്യം വഹിച്ചു. സീമചെറുവള്ളി, കെ. കെ. ഷൈബ, കണ്ണന്‍ പുതുശ്ശേരി, മണ്ണില്‍ വസന്ത, ലൈല കോട്ടയില്‍, പി. ബാലകൃഷ്ണന്‍, നിര്‍മ്മല കേശോത്ത്, കെ. ചാത്തു എന്നിവര്‍ പ്രസംഗിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16